"ഞാൻ കല്യാണം കഴിക്കുകയാണ്... വീണ്ടും"; ‘പൊളിച്ചടുക്കി തലയും കുത്തി നിന്ന്’; വിഡിയോ

തലശ്ശേരിയിലെ സ്വകാര്യ റിസോർട്ടിലാണ് വിവാഹവാർഷികാഘോഷ പാർട്ടി സംഘടിപ്പിച്ചത്. ഛായാ​ഗ്രാഹകൻ ജോമോൻ ടി ജോൺ ആണ് ഈ മനോഹരനിമിഷങ്ങൾ കാമറയിൽ പകർത്തിയത്
ചിത്രം: ഇൻസ്റ്റാ​ഗ്രാം
ചിത്രം: ഇൻസ്റ്റാ​ഗ്രാം
Updated on: 
1 min read

പത്താം വിവാഹവാർഷികം വീണ്ടുമൊരു കല്യാണമാമാങ്കമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം ‘രണ്ടാം’ വിവാഹം ആഘോഷമാക്കുകയായിരുന്നു ഇരുവരും. വരനെപ്പോലെ കറുത്ത സ്യൂട്ട് ധരിച്ച് ആസിഫ് ആഘോഷം തുടങ്ങിയപ്പോൾ ബീജ് നിറത്തിലെ ​ഗൗണിലാണ് സമ തിളങ്ങിയത്. മക്കളായ ആദാമും ഹയയും ഇവർക്കൊപ്പമുണ്ടായിരുന്നു. 

തലശ്ശേരിയിലെ സ്വകാര്യ റിസോർട്ടിലാണ് വിവാഹവാർഷികാഘോഷ പാർട്ടി സംഘടിപ്പിച്ചത്. ഛായാ​ഗ്രാഹകൻ ജോമോൻ ടി ജോൺ ആണ് ഈ മനോഹരനിമിഷങ്ങൾ കാമറയിൽ പകർത്തിയത്. ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ‌ മീഡിയയിൽ‌ വൈറലാണ്. ആസിഫിന്റെയും സമയുടെയും അടുത്ത സുഹൃത്തുക്കളും താരങ്ങളുമായ ബാലു വർഗീസ്, ​ഗണപതി, എലീന കാതറിൻ എന്നിവരും പങ്കെടുത്തു.  

ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങളും വിഡിയോകളും വൈറലാകുന്നത്. 2013ലാണ് ആസിഫും സമ മസ്റീനും വിവാഹിതരായത്. ‘പൊളിച്ചടുക്കി തലയും കുത്തി നിന്ന് ’ എന്ന ഹാഷ്ടാഗോടെയാണ് ആസിഫ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER