പുണ്യ എലിസബത്ത് ടോബി കൊയ്പ്പള്ളിക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം
പുണ്യ എലിസബത്ത് ടോബി കൊയ്പ്പള്ളിക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം

'ഇതാണ് എന്റെ ആൾ'; പ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടി പുണ്യ എലിസബത്ത്; വിഡിയോ

ആറു മാസത്തിനു ശേഷം നാട്ടിൽ എത്തിയ ടോബിയെ വിമാനത്താവളത്തിൽ എത്തിയാണ്  പുണ്യ സ്വീകരിച്ചത്
Published on

ന്റെ കാമുകനെ ആരാധകർക്ക് പരിചയപ്പെടുത്തി നടി പുണ്യ എലിസബത്ത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു താരത്തിന്റെ ബി​ഗ് റിവീലിങ്ങ്. ടോബി കൊയ്പ്പള്ളിയാണ് പുണ്യയുടെ പ്രതിശ്രുത വരൻ.  ആറു മാസത്തിനു ശേഷം നാട്ടിൽ എത്തിയ ടോബിയെ വിമാനത്താവളത്തിൽ എത്തിയാണ്  പുണ്യ സ്വീകരിച്ചത്.

ആറു മാസങ്ങൾക്ക് ശേഷമാണ് അവനെ ഞാൻ കാണാൻ പോകുന്നത്.  ഇനിയും കാത്തിരിക്കാൻ കഴിയാത്തതുകൊണ്ട് ഒരു ദിവസത്തെ ലീവ് എടുത്ത് ഞാൻ അവനെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയിരിക്കുകയാണ്. പൂക്കൾ വാങ്ങി ഞാൻ തന്നെ അവനു വേണ്ടി ബൊക്കെ തയാറാക്കി- എന്ന കുറിപ്പിലാണ് വിഡിയോ. തന്റെ പ്രിയപ്പെട്ടവനെ കാണാൻ പോകുന്നതിന്റെ സന്തോഷം മുഴുവൻ പുണ്യയുടെ മുഖത്തുണ്ട്. 

അക്ഷരാർഥത്തിൽ കടലിൽ നിന്ന് ഒരു നിധി കണ്ടെത്തി. എന്റെ ഹൃദയത്തിലേക്ക് തന്നെ നീന്തി കയറിയതിന് ടോബി കൊയ്പ്പള്ളിലിനു  നന്ദി.  എന്റെ ആളെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.- എന്ന അടിക്കുറിപ്പിലാണ് പുണ്യ വിഡിയോ പോസ്റ്റ് ചെയ്തത്. നിരവധി ആരാധകരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. 

ആലുവ സ്വദേശിയാണ് പുണ്യ  2018 ൽ റിലീസ് ചെയ്ത തൊബാമ എന്ന സിനിമയിലൂടെയാണ് അഭിനയരം​ഗത്തേക്ക് എത്തുന്നത്. പുണ്യയെ ശ്രദ്ധേയയാക്കിയത് ഗൗതമന്റെ രഥം എന്ന സിനിമയാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം മോ‍ഡലിങ് രംഗത്തും സജീവമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com