'എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ'; ​ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ടൊവിനോ

രാജ്യത്തിന്റെ അഭിമാനമായവരുടെ ഈ പോരാട്ടം ഹൃദയംതകർക്കുന്നതാണ് എന്നായിരുന്നു ​ഗീതു മോഹൻദാസ് കുറിച്ചത്
​ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ നിന്ന്/ ചിത്രം; പിടിഐ, ടൊവിനോ തോമസ്/ ഫെയ്സ്ബുക്ക്
​ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ നിന്ന്/ ചിത്രം; പിടിഐ, ടൊവിനോ തോമസ്/ ഫെയ്സ്ബുക്ക്

രാജ്യത്തിന്റെ അഭിമാനമായ ​ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം രാജ്യത്തെ ചൂടുപിടിപ്പിക്കുകയാണ്. തങ്ങൾക്ക് ലഭിച്ച മെഡലുകൾ ​ഗം​ഗയിൽ ഒഴുക്കാൻ എത്തിയത് രാജ്യത്തിന് വേ​ദനയായി. ഇപ്പോൾ ​ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മലയാള സിനിമാലോകവും. ടൊവിനോ തോമസ്, അപർണ ബാലമുരളി, ​ഗീതു മോഹൻദാസ്, അഞ്ജലി മേനോൻ തുടങ്ങിയവരാണ് ​ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചത്. 

ശക്തമായ ഭാഷയിലാണ് ടൊവിനോ പ്രതികരിച്ചത്. അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ്, ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ ! ആ പരിഗണനകൾ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ, എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ- എന്നാണ് ടൊവിനോ കുറിച്ചത്. 

രാജ്യത്തിന്റെ അഭിമാനമായവരുടെ ഈ പോരാട്ടം ഹൃദയംതകർക്കുന്നതാണ് എന്നായിരുന്നു ​ഗീതു മോഹൻദാസ് കുറിച്ചത്. സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് ഒരു സമൂഹത്തെ അളക്കുന്നതെന്ന് സംവിധായിക അഞ്ജലി മേനോൻ ഇൻസ്റ്റാ​ഗ്രാമിൽ എഴുതി. രാജ്യത്തെ ഗുസ്തി താരങ്ങള്‍ ഇത്തരത്തില്‍ അപമാനത്തിന് വിധേയരാകുന്നത് കാണുന്നത് ഹൃദയഭേദകമാണ്. ഈ സ്ത്രീകളോരോരുത്തരും വലിയ പോരാട്ടത്തിനൊടുവിലാണ് ഉയരങ്ങള്‍ കീഴടക്കിയത്. അവര്‍ക്ക് അര്‍ഹമായ നീതി നേടിക്കൊടുക്കാനാകണമെന്നും അഞ്ജലി മേനോൻ പോസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com