theater
theater

'ടൈഗര്‍ 3' തീയറ്ററില്‍ ആരാധകരുടെ പടക്കം പൊട്ടിച്ച് ആഘോഷം; പ്രതികരണവുമായി സല്‍മാന്‍

ചെറിയ ഇടവേളയ്ക്ക് ശേഷമെത്തിയ സല്‍മാന്‍ ചിത്രമെന്ന നിലയില്‍ വന്‍ വരവേല്പാണ് ആരാധകര്‍ 'ടൈഗര്‍ 3' പലയിടത്തും  അരാധകര്‍ നല്‍കിയത്.


മുംബൈ: 'ടൈഗര്‍ 3'ന്റെ പ്രദര്‍ശനത്തിനിടെ ആരാധകര്‍ തീയറ്ററില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. തിയറ്ററില്‍ പടക്കം പൊട്ടിക്കുന്നത് അപകടകരമാണെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

'ടൈഗര്‍ 3'യുടെ പ്രദര്‍ശനത്തിനിടെ തീയറ്ററുകള്‍ക്കുള്ളില്‍ പടക്കം പൊട്ടിച്ചതിനെക്കുറിച്ച് കേള്‍ക്കാനിടയായി. ഇത് അപകടകരമാണ്. നമ്മളേയും മറ്റുള്ളവരെയും അപകടത്തിലാക്കാതെ സിനിമ ആസ്വദിക്കാം. സുരക്ഷിതരായി ഇരിക്കുക, സല്‍മാന്‍ ഖാന്‍ കുറിച്ചു.

ചെറിയ ഇടവേളയ്ക്ക് ശേഷമെത്തിയ സല്‍മാന്‍ ചിത്രമെന്ന നിലയില്‍ വന്‍ വരവേല്പാണ് ആരാധകര്‍ 'ടൈഗര്‍ 3' പലയിടത്തും  അരാധകര്‍ നല്‍കിയത്. എന്നാല്‍ ചിലയിടത്ത് പ്രദര്‍ശനത്തിനിടെ ആരാധകരുടെ ആവേശം അതിരുവിട്ടു.  ആരാധകര്‍ തീയറ്ററിനകത്ത് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് ആഘോഷിച്ചത്. നാസിക്കിലെ മോഹന്‍ തീയറ്റ
റിലെ ആരാധകരുടെ സകല നിയന്ത്രണവുംവിട്ടുള്ള ആഘോഷ പ്രകടനം തീയറ്റര്‍ അധികൃതര്‍ക്കും സിനിമ കാണാനെത്തിയ മറ്റുള്ളവര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി.

യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ ചിത്രത്തില്‍ വലിയ താരനിരയാണുള്ളത്. കത്രീന കൈഫ് ആണ് നായിക. ചിത്രത്തിലെ വമ്പന്‍ സംഘട്ടനരംഗത്ത് അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനും എത്തുന്നുണ്ട്. പഠാന്‍ എന്ന ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹമെത്തുക. ഷാരൂഖിന്റെ പഠാനില്‍ ടൈഗര്‍ എന്ന കഥാപാത്രമായി സല്‍മാന്‍ ഖാന്‍ എത്തിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com