സെല്‍ഫി എടുക്കാന്‍ വന്ന ആരാധകനെ തല്ലി; വിഡിയോ വൈറല്‍, നാനാ പടേക്കര്‍ക്കു വിമര്‍ശനം

നാനയ്‌ക്കൊപ്പമുള്ള സെൽഫി ആരോ​ഗ്യത്തിന് ഹാനികരം എന്ന ടാഷ്ടാ​ഗോടെയാണ് വിഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്
നാന പടേക്കർ ആരാധകനെ തല്ലുന്നു/ വിഡിയോ സ്ക്രീൻഷോട്ട്
നാന പടേക്കർ ആരാധകനെ തല്ലുന്നു/ വിഡിയോ സ്ക്രീൻഷോട്ട്

മുംബൈ: അനുവാദമില്ലാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ മര്‍ദിച്ച് ബോളിവുഡ് നടന്‍ നാന പടേക്കര്‍. വാരണാസിയില്‍ അനിൽ ശർമ സംവിധാനം ചെയ്യുന്ന 'ജേർണി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു സംഭവം. താരം ആരാധകനെ തല്ലുന്നതിന്റെ ദൃശ്യം സോഷ്യൽമീഡിയിയൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

കോസ്റ്റ്യൂമിൽ നിൽക്കുന്ന താരത്തിന്റെ അടുത്തേക്ക് ഫോണുമായെത്തിയ ആരാധകന്റെ തലയ്‌ക്ക് പിന്നിൽ നാനാ പടേക്കർ അടിക്കുകയായിരുന്നു. തുടർന്ന് ഈ യുവാവിനെ ഒരു സുരക്ഷാ ഉദ്യോ​ഗസ്ഥൻ കഴുത്തിനു പിടിച്ചു വലിച്ചിഴച്ച് സ്ഥലത്തു നിന്നും മാറ്റുന്നതും പത്ത് സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിൽ കാണാം. വിഡിയോ വൈറലായതോടെ രൂക്ഷ വിമർശനമാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്. 

നാനയ്‌ക്കൊപ്പമുള്ള സെൽഫി ആരോ​ഗ്യത്തിന് ഹാനികരം എന്ന ഹാഷ്‌ടാ​ഗോടെയാണ് വിഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. നടി തനുശ്രീ ദത്തയുടെ മീടു ആരോപണത്തിന് പിന്നാലെ സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം 'വാക്‌സിൻ വാർ' എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചെത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com