കൊറിയ ​പോപ് ​ഗായിക ലിയയ്ക്ക് ഉത്കണ്ഠാരോ​ഗം; പുതിയ ആൽബത്തിൽ ഉണ്ടാകില്ല

ഇറ്റ്സിയുടെ പുതിയ ആൽബത്തിൽ ലിയ ഉണ്ടാകില്ലെന്നും ചികിത്സയുമായി ബന്ധപ്പെട്ട് വിട്ടുനിൽക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു
ലിയ/ ഇൻസ്റ്റ​ഗ്രാം
ലിയ/ ഇൻസ്റ്റ​ഗ്രാം
Published on
Updated on

പ്രശസ്ത കൊറിയ ​ഗായിക ലിയയ്ക്ക് ഉത്കണ്ഠാരോ​ഗം സ്ഥിരീകരിച്ചു. ലിയയുടെ ഏജൻസിയായ ജെവൈപി ആണ് ഇക്കാര്യം പുറത്തുവിട്ടത്. സാമൂഹികമാധ്യമത്തിലൂടെ ലിയയും തന്റെ ഉത്കണ്ഠാരോ​ഗത്തേക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്. കോറിയൻ പോപ് ​ഗ്രൂപ്പ് ആയ ഇറ്റിസിയിലെ അം​ഗമാണ് ലിയ. 

ലിയ കടുത്ത സമ്മർദവും ഉത്കണ്ഠയും അനുഭവിക്കുകയായിരുന്നുവെന്നും ഉത്കണ്ഠാരോ​ഗം സ്ഥിരീകരിച്ചുവെന്നും ഏജൻസി വ്യക്തമാക്കി. ഇറ്റ്സിയുടെ പുതിയ ആൽബത്തിൽ ലിയ ഉണ്ടാകില്ലെന്നും ചികിത്സയുമായി ബന്ധപ്പെട്ട് വിട്ടുനിൽക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. ആരോ​ഗ്യത്തിന് മുൻതൂക്കം നൽകുന്നത് മുൻനിർത്തി വരാനിരിക്കുന്ന ലോകപര്യടനത്തിൽ നിന്നും ലിയ ​ഗ്രൂപ്പിന്റെ കൂടെ ഉണ്ടാകില്ല. ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോ​ഗ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ താൻ കുറച്ചുനാളത്തേക്ക് വിട്ടുനിൽക്കുകയാണെന്നും ലിയയും വ്യക്തമാക്കി.

തലച്ചോറിലെ രാസവസ്തുക്കളിലെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഉത്കണ്ഠയിലേക്ക് നയിക്കുന്നത്. അമിതമായ നെഞ്ചിടിപ്പ്, കൈകാലുകളുടെ വിറയൽ, ഉറക്കക്കുറവ്, ദഹനക്കേട്, തുടർച്ചയായി നീണ്ടുനിൽക്കുന്ന വെപ്രാളം, കണ്ണിൽ ഇരുട്ടുകയറുക, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com