
1982ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന സിനിമയിലൂടെയാണ് മുകേഷ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നായകനായും വില്ലനായും സഹനടനായുമെല്ലാം മുകേഷ് നമ്മളെ രസിപ്പിച്ചു. പുതിയ ചിത്രം ഫിലിപ്‌സിലൂടെ 300ാം ചിത്രത്തിലേക്ക് എത്തിനില്‍ക്കുകയാണ് താരം. ബലൂണ്‍ മുതല്‍ ഫിലിപ്‌സ് വരെയുള്ള മുകേഷിന്റെ സിനിമായാത്ര ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വിഡിയോ ആണ് ശ്രദ്ധനേടുന്നത്.
മുകേഷിന്റെ രസകരമായ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ. സോഷ്യല്‍ മീഡിയയിലെ മീമുകളില്‍ നിറഞ്ഞു നില്‍ക്കുന്ന മുകേഷിന്റെ പല മുഖങ്ങളും വിഡിയോയില്‍ മിന്നിമറയുന്നുണ്ട്. ലിന്റോ കുര്യന്‍ തയ്യാറാക്കിയ മാഷപ്പ് വിഡിയോ മുകേഷ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ബലൂണ്‍ മുതല്‍ ഫിലിപ്‌സ് വരെ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
മുകേഷിന്റെ കഴിവിനെക്കുറിച്ച് മമ്മൂട്ടി, സുരേഷ് ഗോപി, പ്രിയദര്‍ശന്‍ എന്നിവര്‍ പറയുന്നതും വിഡിയോയിലുണ്ട്. മുകേഷിന് ദേഷ്യം വരുന്നത് എനിക്ക് വളരെ അധികം ഇഷ്ടമുള്ള കാര്യമാണ്. ഏറ്റവും രസകരമായി മുകേഷ് പെര്‍ഫോം ചെയ്യുന്നത് നുണ പറയുന്നതാണ്. കണ്ണുകളില്‍ നുണയാണെന്ന് വ്യക്തമാവുകയും മുഖത്ത് അത് നുണയല്ല എന്നു വരുത്താനുള്ള ശ്രമവും. മുകേഷിന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ ജന്മസിദ്ധമാണ്.- എന്നാണ് വിഡിയോയില്‍ പ്രിയദര്‍ശന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് വിഡിയോ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക