കാത്തിരിപ്പ് അവസാനിക്കുന്നു; ലിയോ ഒടിടിയിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

By സമകാലിക മലയാളം ഡെസ്ക്       |   Published: 20th November 2023 11:34 AM  |  

Last Updated: 20th November 2023 11:36 AM  |   A+A-   |  

LEO_OTT_RELEASE

 

ളപതി വിജയ് നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ലിയോയുടെ റിലീസ് പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്‌സിലൂടെയാണ് ചിത്രം എത്തുക. നവംബര്‍ 24 മുതല്‍ ചിത്രം ഇന്ത്യയില്‍ സ്ട്രീം ചെയ്യും. വിദേശത്തുള്ള സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് നവംബര്‍ 28 മുതലായിരിക്കും ചിത്രം കാണാനാവുകയ 

നെറ്റ്ഫ്ലിക്‌സ് തന്നെയാണ് ഒടിടി റിലീസിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അവസാനം കാത്തിരിപ്പ് അവസാനിക്കുന്നു. നിങ്ങള്‍ക്കായി ബ്ലഡി സ്വീറ്റ് വാര്‍ത്തയുണ്ട്. എന്ന അടിക്കുറിപ്പിലായിരുന്നു പ്രഖ്യാപനം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം നെറ്റ്ഫ്ലിക്‌സില്‍ ലഭ്യമാണ്. ഒടിടി റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിട്ടു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 19നാണ് തിയറ്ററിലൂടെ റിലീസ് ചെയ്തത്. ഇതിനോടകം 600 കോടിക്ക് മേലെ കളക്ഷനാണ് ചിത്രം നേടിയത്. നവംബര്‍ 18ന് ചിത്രം ഒടിടിയില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദീപാവലിക്ക് ചിത്രത്തിന്റെ ഡിമാന്‍ഡ് കൂടിയതോടെ റിലീസ് തിയതി മാറ്റുകയായിരുന്നു. 

ചിത്രത്തിന്റെ ഒടിടി റൈറ്റ് വന്‍ തുകയ്ക്കാണ് നെറ്റ്ഫ്ലിക്‌സ് സ്വന്തമാക്കിയത്. ഒടിടി റൈറ്റ്‌സില്‍ ഒരു തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിച്ച ഉയര്‍ന്ന തുകയാണ് ലിയോയ്ക്ക് നെറ്റ്ഫ്ലിക്‌സ് നല്‍കിയത് എന്നാണ് നിര്‍മാതാവ് ലളിത് കുമാര്‍ പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'അയാൾ അപമാനിച്ച ഞാൻ ഉൾപ്പടെയുള്ള എല്ലാവർക്കും വേണ്ടി':  നടപടിയെടുക്കുമെന്ന് ഖുശ്ബു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ