'ഭാര്യയ്ക്കൊപ്പം പോയി താമസിക്കൂ'; ബാലയ്ക്ക് ആരാധികയുടെ ഉപദേശം, മറുപടിയുമായി താരം

ഭാര്യ എലിസബത്തിനൊപ്പം പോയി താമസിക്കാനാണ് ആരാധിക ഉപദേശിച്ചത്
ബാല, ഭാര്യ എലിസബത്ത്/ ഇൻസ്റ്റ​ഗ്രാം
ബാല, ഭാര്യ എലിസബത്ത്/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ബാല. തന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് ഉപ​ദേശിക്കാനെത്തിയ ആരാധികയ്ക്ക് താരം നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. ഭാര്യ എലിസബത്തിനൊപ്പം പോയി താമസിക്കാനാണ് ആരാധിക ഉപദേശിച്ചത്. 

കഴിഞ്ഞ ദിവസം ചെന്നൈയിൽ അമ്മയുടെ അടുത്തു നിന്നുള്ള വിഡിയോ താരം പങ്കുവച്ചിരുന്നു. ചെറിയ ഇടവേളയെടുക്കുകയാണ് എന്നു പറഞ്ഞുകൊണ്ടായിരുന്നു വിഡിയോ. കുടുംബത്തിനു വേണ്ടി കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്. ഞാൻ ഇതുവരെ ചെയ്ത നല്ല കാര്യങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ പങ്കുവെക്കുന്നുണ്ട് എന്നുമാണ് താരം വ്യക്തമാക്കിയത്. 

അതിനു താഴെയാണ് ഭാര്യയ്ക്കൊപ്പം പോയി താമസിക്കാൻ പറഞ്ഞുകൊണ്ട് കമന്റ് എത്തിയത്. ബാല ചെയ്യുന്ന കാര്യങ്ങൾ നല്ലതാണ്. ഭാര്യ എലിസബത്തിനൊപ്പം താമസിക്കണം. ഞങ്ങൾ എല്ലാപേരും ഹാപ്പിയാകും. ഇതൊരു അഭ്യർഥനയാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.- എന്നാണ് കമന്റ് വന്നത്. അതിനു പിന്നാലെ മറുപടിയുമായി ബാല തന്നെ രം​ഗത്തെത്തി. 

‘‘ഒരു പൊതു പ്ലാറ്റ്‌ഫോമിൽ, മറ്റൊരാളുടെ കുടുംബത്തെപ്പറ്റി യാതൊരു അറിവും ഇല്ലാതെ ഉപദേശം നൽകരുത്. കുടുംബം നന്നായി പോകുന്നു. താങ്കളുടെ കുടുംബത്തെ നന്നായി നോക്കുക. അത്യന്തം ബഹുമാനത്തോടെയാണ് ഇക്കാര്യം പറയുന്നത്.’- എന്നാണ് ബാല മറുപടി നൽകിയത്. കഴിഞ്ഞ കുറച്ചു നാളായി ബാലയുടെ പോസ്റ്റുകളിൽ എലിസബത്തിന്റെ കാണാത്തതാണ് ആരാധകരെ ആശങ്കയിലാക്കുന്നത്. അതിനിടെ ബാലയില്ലാതെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ വിഡിയോ എലിസബത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Disha Patani
Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com