'ഇത് താരത്തിന്റെ പ്രമോഷൻ വിഡിയോ ആ​ണോ?, സാധാരണക്കാർ വാങ്ങണ്ടേ?'; നയൻതാരയുടെ 9സ്കിൻ ഉത്‌പന്നങ്ങൾക്ക് വിമർശനം

നയൻതാരയുടെ 9സ്കിൻ ഉത്പന്നങ്ങളുടെ വിലയിൽ വിമർശനം
നയൻതാര '9സ്കിൻ' / ഇൻസ്റ്റ​ഗ്രാം
നയൻതാര '9സ്കിൻ' / ഇൻസ്റ്റ​ഗ്രാം

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടെ ബ്യൂട്ടി കെയർ ബ്രാൻഡ് ആണ് '9സ്കിൻ'. കഴിഞ്ഞ മാസമായിരുന്നു ബ്രാൻഡിന്റെ പേര് താരം അവതരിപ്പിച്ചത്. സെപ്‌റ്റംബർ 29ന് ബ്രാൻഡിന് കീഴിൽ സ്കിൻ കെയർ ഉത്പന്നങ്ങൾ താരം വിപണിയിൽ എത്തിച്ചു. ലേഡിസൂപ്പർ സ്റ്റാർ പുതിയ ബ്രാൻഡ് പ്രഖ്യാപിച്ചപ്പോൾ വലിയ ആകാംക്ഷയിലായിരുന്നു ആരാധകർ. 'സ്വയം സ്നേഹിക്കുക' എന്ന ടാ​ഗ് ലൈനോടെയാണ് താരം ബ്രാൻഡിനെ അവതരിപ്പിച്ചത്. എന്നാൽ‌ ഉത്‌പന്നങ്ങൾ പുറത്തിറങ്ങിയപ്പോൾ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

ആകെ അഞ്ച് ഉത്പന്നങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. 999-1900 രൂപ വരെയാണ് ഇവയുടെ വില. ഇതെങ്ങനെ സാധാരണക്കാർ വാങ്ങും എന്നാണ് ആരാധകരുടെ ചോദ്യം. ഉത്‌പന്നങ്ങളുടെ പ്രമോഷൻ വിഡിയോയ്‌ക്ക് താഴെയും നിരവധി വിമർശന കമന്റുകൾ പ്രത്യക്ഷപ്പെട്ടു. 'ചർമ്മ സംരക്ഷണ ഉത്പന്നങ്ങളുടെ പരസ്യത്തിന് എന്തിനാണ് ഇത്രയധികം മേക്കപ്പ്'- എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഇത് ഉത്‌പന്നങ്ങളുടെ പ്രമോഷനാണോ നടിയുടെ പ്രമോഷൻ ആണോ', 'വിഡിയോയിൽ ഉത്‌പന്നങ്ങൾ കാണാനില്ല' എന്നിങ്ങനെയായിരുന്നു കമന്റുകൾ.

അടുത്തിടെയാണ് താരം ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. ബ്രാൻഡിന്റെ പ്രമോഷന് വേണ്ടിയാണ് താരം അക്കൗണ്ട് തുടങ്ങിയതെന്ന് വരെ കമന്റുകൾ പ്രത്യക്ഷപ്പെട്ടു. താരം ഇതുവരെ ഇതിൽ പ്രതികരിച്ചിട്ടില്ല. ഡോ. രെണിത രാജനുമായി ചേര്‍ന്നാണ് താരം കമ്പനി ആരംഭിച്ചിരിക്കുന്നത്. പ്രകൃതിദത്തമായ വസ്തുക്കളും ആധുനിക ശാസ്ത്രവും നാനോയുടെ പിന്തുണയുള്ള സമവാക്യങ്ങളും ഉപയോഗിച്ചാണ് ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് നയന്‍താര പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com