നാണിക്കുന്നതെന്തിന്? മാനസികാരോ​ഗ്യത്തിന് തെറാപ്പി ചെയ്യുന്നുണ്ട്; ആമിർ ഖാൻ, വിഡിയോ 

താനും മകളും വർഷങ്ങളായി തെറാപ്പി ചെയ്യുന്നുണ്ടെന്ന് ആമിർ ഖാൻ വിഡിയോയിൽ പറഞ്ഞു 
ആമിര്‍ ഖാന്‍/ ഇൻസ്റ്റ​ഗ്രാം
ആമിര്‍ ഖാന്‍/ ഇൻസ്റ്റ​ഗ്രാം

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു കാലമായി സിനിമയില്‍ നിന്നും സോഷ്യല്‍മീഡിയയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍. കുറച്ചു കാലം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മാനസികമായി സജ്ജമാണെന്ന് തോന്നിയാൽ മാത്രം സിനിമയിലേക്ക് തിരിച്ചു വരും എന്നായിരുന്നു ഇടവേള പ്രഖ്യാപിക്കുന്നതിനൊപ്പം താരം പറഞ്ഞത്. ഇപ്പോഴിതാ മകള്‍ ഇറ ഖാനൊപ്പം മാനസിക ആരോ​ഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. 

താനും മകളും വർഷങ്ങളായി തെറാപ്പി ചെയ്യുന്നുണ്ടെന്ന് ആമിർ പ്രൊഡക്ഷൻസ് ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ ആമിർ ഖാന്‍  തുറന്നു പറഞ്ഞു. 'അതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ല. ജീവിതത്തിൽ ചില കാര്യങ്ങൾ നമ്മൾക്ക് ശരിയാക്കാൻ കഴിയില്ല. അത് മറ്റൊരാളുടെ സഹായം തേടുന്നു. മാനസിക പ്രശ്‌നങ്ങളും സമ്മർദ്ദങ്ങളും ജീവിതത്തിൽ നേരിടുന്നവർ തീർച്ചയായി പരിചയസമ്പത്തുള്ള ഒരാളെ കണ്ടെത്തണം. എല്ലര്‍ക്കും ആശംസകള്‍' പറഞ്ഞാണ് ആമിര്‍ ഖാന്‍ വിഡിയോ അവസാനിപ്പിക്കുന്നത്. 

വിഷാദരോഗത്തെ അതിജീവിക്കുന്നതിനെക്കുറിച്ച് നിരന്തരം തുറന്നു പറയാറുള്ളയാളാണ് ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്‍. സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന കുറിപ്പുകളിലൂടെയും വിഡിയോകളിലൂടെയും മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇറ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെയാണ് മാനസികാരോഗ്യം സംബന്ധിച്ച അവബോധം പ്രചരിപ്പിക്കുന്നതിനായി ഇറ 'അഗസ്തു ഫൗണ്ടേഷന്‍' ആരംഭിച്ചത്. അച്ഛന്‍ ആമിറും അമ്മ റീന ദത്തയും ഉപദേശക സമിതിയിലെ അംഗങ്ങളാണെന്നും ഇറാ പറഞ്ഞിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com