'എന്നെ ഇഷ്ടപ്പെടാനുള്ള കാരണമെന്താണ്?' തമിഴ്നാട്ടിൽ നിന്നുള്ള ആരാധികമാരെ കാണാനെത്തി അനുമോൾ; വിഡിയോ

മൂവരും അനുമോൾക്ക് സർപ്രൈസ് ആയി കുറച്ച് ഗിഫ്റ്റുകളും കൊണ്ടുവന്നിരുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

മലയാളികളുടെ ഇഷ്ട താരമാണ് അനുമോൾ. താരത്തിന് യൂട്യൂബിലും ആരാധകർ ഏറെയാണ്. തന്റെ പ്രിയപ്പെട്ട ആരാധകർക്കായി ഫാൻസ്മീറ്റ് നടത്തിയിരിക്കുകയാണ് അനുമോൾ. കൊയമ്പത്തൂർ വച്ചാണ് മീറ്റപ്പ് നടന്നത്. അനുയാത്ര എന്ന തന്റെ യൂട്യൂബ് ചാനൽ സ്ഥിരമായി കാണുകയും സിനിമകളെയും ഇഷ്ടപ്പെടുന്ന മൂന്ന് ആരാധകരെയാണ് താരം കാണാനെത്തിയത്. 

തമിഴ്നാട് സ്വദേശികളായ കീർത്തന, മീര, രമ്യ എന്നിവരാണ് എത്തിയത്. ഇവരെല്ലാം അനുമോളുടെ കടുത്ത ആരാധകരായിരുന്നു. മൂവരും അനുമോൾക്ക് സർപ്രൈസ് ആയി കുറച്ച് ഗിഫ്റ്റുകളും കൊണ്ടുവന്നിരുന്നു. തന്റെ ചാനലിന്റെ സ്ഥിരം ആരാധകരായതിനാൽ താരം ഇഷ്ടപ്പെടുന്ന സമ്മാനങ്ങളാണ് അവർ കൊണ്ടുവന്നിരുന്നത്. കൊയമ്പത്തൂരിൽ വച്ചുള്ള ഒരു ഹോട്ടലിലാണ് ഇവർ കണ്ടുമുട്ടിയത്. 

തന്നെ ഇഷ്ടപ്പെടാനുള്ള കാരണം എന്താണെന്ന് അനുമോൾ ആരാധകമാരോട് ചോദിക്കുന്നുണ്ട്. അനുമോളെ കണ്ടതിനു ശേഷം ജീവിതം കൂടുതൽ പോസിറ്റീവായി എന്നാണ് ഇവർ മറുപടിയായി പറഞ്ഞത്. ഒരുപാട് സന്തോഷവും നിറയെ സ്നേഹവും കിട്ടിയ ഒരു ദിവസമായിരുന്നു ഇത് എന്നാണു മീറ്റപ്പിനെ പറ്റി അനുമോൾ കുറിച്ചത്. ആദ്യമായാണ് ഇങ്ങനെ ഒരു ഫാൻസ്‌ മീറ്റ് സംഘടിപ്പിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഏറെ സ്നേഹം പ്രകടിപ്പിക്കുന്ന മൂന്നുപേരെ മാത്രം വിളിച്ച് കാണാൻ തീരുമാനിക്കുകയായിരുന്നുവന്നും അനു പറയുന്നു. അനുവും പെൺകുട്ടികൾക്ക് ഗിഫ്റ്റ് സമ്മാനിച്ചു. ഒന്നിച്ചു ഭക്ഷണം കഴിച്ച് ഏറെ നേരം സംസാരിച്ച ശേഷമാണ് ഇവർ പിരിഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com