ആദ്യ ദിനം 140 കോടിയിൽ; 'ബ്ലഡി സ്വീറ്റ്' ഓപ്പണിങ്, പുത്തൻ റെക്കോർഡിട്ട് വിജയ്; കേരളത്തിൽ നിന്ന് മാത്രം 11 കോടി

തമിഴ്നാട്ടിൽ നിന്നുമുള്ള ആദ്യ ദിന കലക്‌ഷൻ 30 കോടിയാണ്
ആദ്യ ദിനം 140 കോടിയിൽ; 'ബ്ലഡി സ്വീറ്റ്' ഓപ്പണിങ്, പുത്തൻ റെക്കോർഡിട്ട് വിജയ്; കേരളത്തിൽ നിന്ന് മാത്രം 11 കോടി

ളപതി വിജയ്‍‌യുടെ ലിയോയെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആദ്യ ദിവസംകൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ കയറി എന്നാണ് പുറത്തുവരുന്നത്. കേരളത്തിൽ നിന്നും 11 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. 

ആ​ഗോള തലത്തിൽ നിന്ന് 140 കോടി കളക്ഷൻ ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നിന്നുമുള്ള ആദ്യ ദിന കലക്‌ഷൻ 30 കോടിയാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരള, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 10 കോടിക്കു മേലെ കളക്ഷൻ നേടാൻ ലിയോയ്ക്കായി. ഈ റെക്കോർഡ് സൃഷ്ടിക്കുന്ന ആദ്യ ഇന്ത്യൻ നടനാണ് വിജയ്. 

ആദ്യ ദിനം തന്നെ 100 കോടി നേടുന്ന വിജയ് ചിത്രമെന്ന റെക്കോർഡും ലിയോ സ്വന്തമാക്കി. ഇതുവരെ രജനിയുടെ 2.0 യും കബാലിയും മാത്രമാണ് 100 കോടി തൊട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നു മാത്രമല്ല ലോകവ്യാപകമായി മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. നോർത്ത് അമേരിക്കയിലും ഓസ്ട്രേലിയയിലും ഏറ്റവും മികച്ച ഓപ്പണിങ് നേടുന്ന ചിത്രമായിരിക്കുകയാണ് ലിയോ. 

ചിത്രത്തിന്റെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ ഇതിനോടകം സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത് ബ്ലോക്ബസ്റ്റർ എന്നാണ്. മാസ്റ്ററിനു ശേഷം വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. വിജയ് ആരാധകരെ പൂർണമായി തൃപ്തിപ്പെടുത്തുന്നതാണ് ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com