അതിരുവിട്ട് ആവേശം;  ലിയോ സംവിധായകന്‍ ലോകേഷ് കനകരാജിന് പരിക്ക്; പൊലീസ് ലാത്തിവീശി; മറ്റ് പ്രമേഷന്‍ പരിപാടികള്‍ റദ്ദാക്കി

അതിരുവിട്ട ജനത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. കാലിന് പരുക്കേറ്റ സംവിധായകന്‍ ലോകേഷ് കനകരാജ് മറ്റു പരിപാടികള്‍ റദ്ദാക്കി തിരികെ മടങ്ങി
ലോകേഷ് കനകരാജിനെ കാണാനായി പാലാക്കാട് തീയേറ്ററില്‍ എത്തിയ ആള്‍ക്കൂട്ടം
ലോകേഷ് കനകരാജിനെ കാണാനായി പാലാക്കാട് തീയേറ്ററില്‍ എത്തിയ ആള്‍ക്കൂട്ടം
Updated on: 
1 min read

പാലക്കാട്: വിജയ് ചിത്രം 'ലിയോ'യുടെ പ്രമോഷന്റെ ഭാഗമായി കേരളത്തില്‍ എത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് അതിരുവിട്ട ആരാധകരുടെ ആവേശപ്രകടനത്തില്‍ പരിക്കേറ്റു. കാലിന് പരിക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി. തുടര്‍ന്ന് കേരളത്തിലെ മറ്റ് പ്രമോഷന്‍ പരിപാടികള്‍ റദ്ദാക്കി. പാലക്കാട് അരോമ തിയറ്ററില്‍ സംവിധായകനെ കാണാനായി ആയിരങ്ങളാണ് തടിച്ചുകൂടിയത്

തിയറ്റര്‍ പ്രമോഷന് വേണ്ടി പൂര്‍ണരീതിയിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിട്ടും ലോകേഷിനെ കാണാനെത്തിയ പ്രേക്ഷകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു അരോമ തിയറ്ററില്‍ കണ്ടത്. പ്രേക്ഷകരുടെ സ്‌നേഹപ്രകടനത്തില്‍ ലോകേഷിന്റെ കാലിനു പരുക്കേറ്റു. അതിരുവിട്ട ജനത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. കാലിന് പരുക്കേറ്റ സംവിധായകന്‍ ലോകേഷ് കനകരാജ് മറ്റു പരിപാടികള്‍ റദ്ദാക്കി തിരികെ മടങ്ങി. ഇന്ന് നടത്താനിരുന്ന തൃശൂര്‍ രാഗം തിയറ്ററിലെയും കൊച്ചി കവിത തിയറ്ററിലെയും തിയറ്റര്‍ വിസിറ്റുകള്‍ ഒഴിവാക്കി. കൊച്ചിയില്‍ ഇന്ന് നടത്താനിരുന്ന പ്രസ്സ് മീറ്റ് മറ്റൊരു ദിവസത്തില്‍ നടത്താനായി എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു.

സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER