'സൂര്യ 43', സംവിധാനം സുധ കൊങ്കാര; പ്രധാന വേഷത്തിൽ ദുൽഖറും നസ്രിയയും: വിഡിയോ

ബോളിവുഡ് നടൻ വിജയ് വർമയും പ്രധാന വേഷത്തിലെത്തുന്നുണ്ട്
സൂര്യ, ദുൽഖറും നസ്രിയയും/ ഇൻസ്റ്റ​ഗ്രാം
സൂര്യ, ദുൽഖറും നസ്രിയയും/ ഇൻസ്റ്റ​ഗ്രാം


സൂര്യയുടെ കരിയർ തന്നെ മാറ്റിയെഴുതിയ ചിത്രമാണ് സുരറൈ പോട്ര്. ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശിയ പുരസ്കാരം ഉൾപ്പടെ താരം നേടി. ഇപ്പോൾ ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കാരയുമായി വീണ്ടും ഒന്നിക്കുകയാണ് താരം. ചിത്രത്തിൽ ദുൽഖർ സൽമാനും നസ്രിയയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോൾ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. 

സൂര്യ 43 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഒരു ഭാഗം പുറത്തുവിട്ടു. പുരാണനൂറ് എന്നാണ് പേരിന്റെ  ഒരു ഭാഗം. ചിത്രത്തിൽ അഭിനയിക്കുന്ന പ്രധാന താരങ്ങളുടെ പേരും പുറത്തുവിട്ടു. ബോളിവുഡ് നടൻ വിജയ് വർമയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വില്ലൻ കഥാപാത്രമാണെന്നാണ് സൂചന. ജി.വി. പ്രകാശ് ആണ് ചിത്രത്തിന് സംഗീതം. 2 ഡി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജ്യോതികയും രാജ്ശേഖർ പാണ്ഡ്യനും ചേർന്നാണ് നിർമാണം.

2014ൽ റിലീസ് ചെയ്ത തിരുമനം എനും നിക്കാഹ് എന്ന ചിത്രത്തിനു ശേഷം നസ്രിയ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ബാംഗ്ലൂർ ഡെയ്സിനു ശേഷം ദുൽഖറും നസ്രിയയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com