''പ്രേമം' എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം; നിങ്ങളുടെ സിനിമകൾ ഞാൻ മിസ് ചെയ്യും'; സുധ കൊങ്കാര

'പ്രേമം' തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണെന്ന് സുധ കൊങ്കാര
അൽഫോൺസ് പുത്രൻ/ ഇൻസ്റ്റ​ഗ്രാം, സുധ കൊങ്കാര/ എക്‌സ്പ്രസ് ഫോട്ടോസ്
അൽഫോൺസ് പുത്രൻ/ ഇൻസ്റ്റ​ഗ്രാം, സുധ കൊങ്കാര/ എക്‌സ്പ്രസ് ഫോട്ടോസ്
Updated on: 
1 min read

അൽഫോൺസ് പുത്രൻ സിനിമ കരിയർ അവസാനിപ്പിക്കുന്നതിൽ ആശങ്ക അറിയിച്ച് സംവിധായിക സുധ കൊങ്കാര. അൽഫോൺസ് പുത്രന്റെ സിനിമകൾ താൻ മിസ് ചെയ്യുമെന്നും 'പ്രേമം' തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണെന്നും സുധ കൊങ്കര ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ആണെന്ന് അൽഫോൺസ് പുത്രൻ വെളിപ്പെടുത്തിയത്. ആർക്കും ഒരു ഭാരമാകാൻ ആ​ഗ്രഹിക്കുന്നില്ലെന്നും താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. തനിക്ക് സിനിമ ഉപേക്ഷിക്കാൻ ആ​ഗ്രഹമില്ല. എന്നാൽ മറ്റ് മാർഗ്ഗമില്ലെന്നും ഗാനങ്ങളും ഹ്രസ്വചിത്രങ്ങളും ചെയ്യുന്നത് തുടരുമെന്നും സംവിധായകൻ അൽഫോൺസ് പുത്രൻ അറിയിച്ചിരുന്നു. 

മാനസികമായി തകർന്നിരിക്കുമ്പോൾ പ്രേമം തനിക്ക് ഉണർവു നൽകുമായിരുന്നു. താൻ ആ സിനിമ ഇടയ്‌ക്കിടെ കാണാറുണ്ടെന്നും ഏതു രൂപത്തിലായാലും താങ്കളുടെ കലാസൃഷ്ടി തുടരണമെന്നും അത് താൻ ഉറപ്പായും കാണുമെന്നും സുധ കൊങ്കാര കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
X

FOLLOW US

ON GOOGLE DISCOVER