

തനിക്കെതിരെ സോഷ്യൽമീഡിയയിലൂടെയും അല്ലാതെയും പ്രചരിക്കുന്ന ആരോപണങ്ങൾക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല, എന്നാൽ ആരോപണങ്ങൾ മകളെ ബാധിച്ചു തുടങ്ങിയാൽ താൻ പ്രതികരിക്കുമെന്ന് ഗായിക അമൃത സുരേഷ്. എന്തിനാണ് നിശബ്ദമായി ഇരിക്കുന്നതെന്ന് മകൾ വരെ ചോദിച്ചു തുടങ്ങി. മറുപടി പറയാനാണെങ്കിൽ 14 വർഷത്തെ ആരോപണങ്ങൾക്ക് മറുപടി പറയണം. പ്രശ്നം കൂടുതൽ വഷളാക്കാതിരിക്കാനാണ് എല്ലാത്തിലും നിന്നും മാറി നൽക്കുന്നതെന്നും അമൃത അമൃതംഗമയ എന്ന യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
'അമൃത പണം തട്ടി, പറ്റിച്ചു എന്നിങ്ങനെ ഒരുപാട് ആരോപണങ്ങള്‍ എനിക്കെതിരെ ഉയർന്നു. ഒന്നിനോടും ഞാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. മറുപടി പറയാനാണെങ്കിൽ 14 വർഷത്തെ ആരോപണങ്ങൾക്കു മറുപടി പറയേണ്ടി വരും. രണ്ട് കൈകളും കൂട്ടിയടിച്ചാൽ മാത്രമല്ലേ ശബ്ദമുണ്ടാകൂ. ഒരു പ്രശ്നത്തെ വലിയ പ്രശ്നമാക്കേണ്ട എന്നുകരുതിയാണ് എല്ലാത്തിൽ നിന്നും മാറി നിൽക്കുന്നത്. മകൾ പാപ്പുവിനെ ഓർത്ത് എല്ലാത്തിലും മൗനം പാലിക്കുകയായിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങൾ എപ്പോഴെങ്കിലും എന്റെ പാപ്പുവിനെ ബാധിച്ചു തുടങ്ങിയാൽ അപ്പോൾ ഞാൻ പ്രതികരിക്കും.
എനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ മൂന്ന് ശതമാനം പോലും സത്യമില്ല. എന്നെയും എന്റെ കുടുംബത്തെയും നശിപ്പിക്കാൻ ശ്രമിക്കും പോലെയാണ് ചിലർ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്നിട്ടും ഞാന്‍ ഒന്നിനോടും പ്രതികരിച്ചിട്ടില്ല. എന്തിനാണ് നിശബ്ദയായിരിക്കുന്നതെന്ന് മകൾ പോലും എന്നോടു ചോദിച്ചു തുടങ്ങിയിരിക്കുന്നു. എന്നോട് അടുപ്പമുള്ള ചിലർ പറയാറുണ്ട് ആരോപണങ്ങളിൽ നിശബ്ദത പാലിക്കേണ്ട, പ്രതികരിച്ചു തുടങ്ങണമെന്ന്. അവർ വലിയ പിന്തുണയോടെ കൂടെ നിൽക്കുന്നുണ്ട്. പരിധിവിട്ട് ആരോപണങ്ങൾ ബാധിച്ചാൽ തീർച്ചയായും ഞാൻ പ്രതികരിക്കും’, അമൃത സുരേഷ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
