

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായ റിതേഷ് ദേശ്മുഖും ജനീലിയ ഡിസൂസയും മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണോ? കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറയുന്ന ഈ ചർച്ച ഒടുവിലിതാ റിതേഷ് തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. "2-3 എണ്ണം കൂടി ഉണ്ടെങ്കിലും എനിക്ക് കുഴപ്പമില്ല, പക്ഷെ നിർഭാഗ്യവശാൽ ഇത് സത്യമല്ല", ആഭ്യൂഹങ്ങൾ നിറഞ്ഞോരു സ്ക്രീൻഷോട്ട് പങ്കുവച്ച റിതേഷ് കുറിച്ചു.
മുംബൈയിലെ ഫാഷൻ സ്റ്റോർ ലോഞ്ചിൽ പങ്കെടുക്കാനെത്തിയ റിതേഷിന്റെയും ജനീലിയയുടെയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് അഭ്യൂഹം പരന്നത്. പർപ്പിൾ നിറത്തിലെ മിനി ഡ്രസ് ധരിച്ചെത്തിയ ജനീലിയയുടെ ചലനങ്ങളാണ് സംശയങ്ങൾക്ക് കാരണം. കൈ വയറിൽ പിടിച്ചുകൊണ്ടാണ് ജനീലിയ കാമറയ്ക്ക് മുന്നിൽ പോസ് ചെയ്തത്. നടക്കാൻ റിതേഷ് സഹായിക്കുന്നത് കൂടി കണ്ടപ്പോൾ താരം ഗർഭിണിയാണെന്ന് ആരാധകർ ഉറപ്പിച്ചു. ഇതിനുപിന്നാലെയാണ് സംഭവത്തിൽ റിതേഷ് വിശദീകരണം നൽകിയത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2012ലാണ് ജനീലിയയും റിതേഷും വിവാഹിതരായത്. ഇരുവർക്ക് രണ്ട് ആൺകുട്ടികളാണുള്ളത്. 2014ലാണ് മൂത്തമകൻ റിയാൻ ജനിച്ചത്. 2016ൽ രണ്ടാമത്തെ മകൻ റഹിലും ജനിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates