'അഞ്ച് സെക്കൻഡ് നേരം ശ്വാസമടക്കി നിന്നു': ഉലകനായകനെ കണ്ടപ്പോൾ, ചിത്രവുമായി ഉണ്ണി മുകുന്ദൻ

സൂപ്പർസ്റ്റാർ കമൽഹാസനെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ചുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ കുറിപ്പാണ് വൈറലാവുന്നത്
കമൽ ഹാസനൊപ്പം ഉണ്ണി/ഫോട്ടോ: ഫെയ്സ്ബുക്ക്
കമൽ ഹാസനൊപ്പം ഉണ്ണി/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

ലയാളത്തിന്റെ ഇഷ്ടതാരമാണ് ഉണ്ണി മുകുന്ദൻ. നടൻ, നിർമാതാവ് എന്നീ നിലകളിൽ തിളങ്ങി നിൽക്കുകയാണ് താരം. ഇപ്പോൾ സൂപ്പർസ്റ്റാർ കമൽഹാസനെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ചുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ കുറിപ്പാണ് വൈറലാവുന്നത്. ഉലകനായകനൊപ്പമുള്ള ചിത്രമാണ് ഉണ്ണി പോസ്റ്റ് ചെയ്തത്. 

എന്നെ വിശ്വസിക്കൂ, യഥാര്‍ഥ ഉലകനായകനാണ് തൊട്ടടുത്ത് നില്‍ക്കുന്നതെന്ന ബോധ്യത്തില്‍ അഞ്ച് നിമിഷം ഞാന്‍ ശ്വാസമടക്കി അവിടെ നിന്നു. ഒരു ഹാന്‍ഡ്ഷേക്കും ഹഗും എനിക്ക് കിട്ടി. പക്ഷേ അത് തെളിയിക്കാനുള്ള ചിത്രങ്ങള്‍ എന്‍റെ പക്കല്‍ ഇല്ല- എന്ന കുറിപ്പിനൊപ്പമാണ് ഉണ്ണി മുകുന്ദൻ ചിത്രം പങ്കുവച്ചത്.

ദുബായില്‍ നടന്ന സൈമ അവാര്‍ഡ്സ് വേദിയില്‍ വച്ചാണ് ഉണ്ണി മുകുന്ദന്‍ കമല്‍ ഹാസനെ കണ്ടത്. തമിഴിലെ ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം സ്വീകരിക്കാനാണ് കമല്‍ എത്തിയത്. വിക്രത്തിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അതേസമയം മികച്ച നവാഗത നിര്‍മ്മാതാവിനുള്ള പുരസ്കാരമാണ് ഉണ്ണി മുകുന്ദന് ലഭിച്ചത്. മേപ്പടിയാന്‍ എന്ന ചിത്രമാണ് ഉണ്ണിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ​ഗണേഷ്, വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ​ഗന്ധർവ ജൂനിയർ എന്നിവയാണ് ഉണ്ണിയുടേതായി മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങൾ. തമിഴിൽ ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഉണ്ണി പ്രധാനവേഷത്തിലുണ്ട്. അതേസമയം ഒന്നിലധികം പ്രോജക്റ്റുകളുമായി തിരക്കിലാണ് കമൽഹാസനും. ശങ്കറിനൊപ്പമുള്ള ഇന്ത്യൻ 2, പ്രഭാസ് ചിത്രം കൽക്കി എന്നിവയാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com