'വെളുപ്പാണോ സൗന്ദര്യം', അവതാരകന്റെ ചോദ്യത്തിന് ചുട്ടമറുപടി, തന്മയയെ പ്രശംസിച്ച് സോഷ്യൽമീഡിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2023 03:10 PM  |  

Last Updated: 21st September 2023 04:25 PM  |   A+A-   |  

thanmaya_image

തന്മയ സോൾ/ ഇൻസ്റ്റ​ഗ്രാം

 

ഭിമുഖത്തിനിടെ ബോഡി ഷേമിങ് നടത്തിയ അവതാരകന് ചുട്ടമറുപടി നൽകി സംസ്ഥാന ചലചിത്ര പുരസ്‌കാര ജേതാവ് തന്മയ സോൾ. 'വഴക്ക്' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് തന്മയയ്ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയ്ക്കാണ് പുരസ്‌കാരം ലഭിക്കേണ്ടതെന്ന വിമർശനം അന്ന് ഉയർന്നിരുന്നു. ഇതു പരാമർശിച്ചു കൊണ്ടായിരുന്നു അവതാരകന്റെ ചോദ്യം. 

പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ ആളുകൾ ഉറ്റുനോക്കിയിരുന്നത് ദേവനന്ദയെ ആണ്. സുന്ദരിയായ ഗ്ലാമറസായ ദേവനന്ദയെയാണ് ബാലതാരമായി പ്രതീക്ഷിച്ചത്. പ്രതീക്ഷയ്‌ക്ക് വിപരീതമായിട്ടാണ് തന്മയയ്‌ക്ക് പുരസ്കാരം കിട്ടിയത്. അന്ന് ഉയർന്ന കളിയാക്കലുകളെ എങ്ങനെ കാണുന്നു എന്നായിരുന്നു അവതാരകന്റെ ചോദ്യം.

സന്തോഷം എന്നായിരുന്നു തന്മയയുടെ മറുപടി. 'എന്തെങ്കിലും ആയവരെയാണ് ആളുകൾ വിമർശിക്കുന്നതും കളിയാക്കുന്നതും ഇതിനെ അങ്ങനെ കാണാനാണ് ആഗ്രഹിക്കുന്നത്. അതിനെ കുറിച്ച് ആലോചിക്കുന്നത് എനിക്ക് വേസ്റ്റ് ഓഫ് ടൈം ആണ്. ആളുകൾക്ക് പറയാനുള്ള വോയിസ് ഉണ്ട്. അവർ പറയട്ടേ. അത് എന്നെ ബാധിക്കില്ല.

എനിക്ക് തോന്നുന്നില്ല വെളുപ്പാണ് സൗന്ദര്യമെന്ന്. ചേട്ടൻ പറഞ്ഞു ദേവനന്ദ ഫെയർ ആണ് ബ്യൂട്ടിയാണ് എന്നോക്കെ. ഞാൻ ഫെയർ ആയാൽ മാത്രം നല്ലതാണെന്ന് ചേട്ടൻ പറയുന്നു. എനിക്ക് കുറേ തമിഴ്-മലയാളം സിനിമകൾ ചെയ്യണം. ഹോളിവുഡിലെ ടിമോത്തി ഷാലമെയുടെ കൂടെ അഭിനയിക്കണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.'- തന്മയ പറഞ്ഞു. വിഡിയോ വൈറലായതിന് പിന്നാലെ നിരവധി ആളുകളാണ് തന്മയയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഈ ചെറുപ്രായത്തിൽ സ്വന്തം വ്യക്തിത്വത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും അവൾക്കുള്ള കാഴ്‌ചപ്പാട് അഭിനന്ദനം അർഹിക്കുന്നതാണെന്നായിരുന്നു സോഷ്യൽമീഡിയയിൽ ഉയർന്ന കമന്റുകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രവുമായി നവ്യ നായർ: സന്തോഷമായെന്ന് ആരാധകർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ