'ആരാണിവൾ?'; മലയാളി മോഡലിന്റെ ചിത്രവുമായി രാംഗോപാല്‍ വര്‍മ, സിനിമയിലേക്കു ക്ഷണം, ട്രോള്‍

അഭിനയിക്കാൻ ട്വിറ്ററിലൂടെ ക്ഷണിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ
രാം ഗോപാല്‍ വര്‍മ്മ, ശ്രീലക്ഷ്മി സതീഷ്/ ഇൻസ്റ്റ​ഗ്രാം
രാം ഗോപാല്‍ വര്‍മ്മ, ശ്രീലക്ഷ്മി സതീഷ്/ ഇൻസ്റ്റ​ഗ്രാം

ൻസ്റ്റ​ഗ്രാമി ലൂടെ വൈറലായ മലയാളി മോഡൽ ശ്രീലക്ഷ്മി സതീഷിനെ സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം. കഴിഞ്ഞ ദിവസം ശ്രീലക്ഷ്മിയുടെ ഒരു ഇൻസ്റ്റ​ഗ്രാം റീൽസ് അദ്ദേഹം ട്വീറ്ററിലൂടെ പങ്കുവെച്ച് ഇത് ആരാണെന്ന് തിരക്കിയിരുന്നു. 

സംവിധായകന്റെ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റു ചെയ്‌തത്. ഇതിന് പിന്നാലെയാണ് ശ്രീലക്ഷ്‌മിക്ക് അഭിനയിക്കാൻ താൽമര്യമുണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹം വീണ്ടും തുറന്ന ട്വീറ്റുമായി രം​ഗത്തെത്തിയത്.

പോസ്റ്റിന് താഴെ നിരവധി ട്രോളുകളും അദ്ദേഹത്തിന് നേരെ വരുന്നുണ്ട്. ഇൻസ്റ്റ​​ഗ്രാം ഇൻ‌ഫ്ലുവൻസർമാരെയും യുട്യൂബർമാരെയും വെറുതെ വിടൂ എന്നായിരുന്നു ഒരാളുടെ അഭ്യർഥന. ഇതാണ് സെക്യുലർ ആയി അഭിനേതാക്കളെ തിരയാനുള്ള വഴി എന്നും ചിലർ കമന്റു ചെയ്‌തു. ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസറും മോഡലുമാണ് ശ്രീലക്ഷ്മി. പരസ്യ ചിത്രങ്ങളിലും ശ്രീലക്ഷ്‌മി അഭിനയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com