'നാലര വർഷത്തെ അധ്വാനമാണ് ഈ സിനിമ, ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം': നിറകണ്ണുകളോടെ റോണി ഡേവിഡ്

പ്രധാന വേഷം കൈകാര്യം ചെയ്തതിനൊപ്പം ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും റോണിയായിരുന്നു
rony_david_kannur_squad
rony_david_kannur_squad
Updated on: 
1 min read

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കണ്ണൂർ സ്ക്വാഡ് മികച്ച അഭിപ്രായം നേടിമുന്നേറുകയാണ്. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ലഭിക്കുന്നത്. അപ്പോൾ ശ്രദ്ധനേടുന്നത് നടൻ റോണി ഡേവിഡിന്റെ പ്രതികരണമാണ്. നാലര വർഷത്തെ അധ്വാനമാണ് എന്നാണ് താരം പറഞ്ഞത്. പ്രധാന വേഷം കൈകാര്യം ചെയ്തതിനൊപ്പം ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും റോണിയായിരുന്നു. ആദ്യ പ്രദർശനം കണ്ടിറങ്ങിയ റോണി നിറകണ്ണുകളോടെയാണ് മാധ്യമങ്ങൾക്കു മുന്നിൽ എത്തിയത്. 

‘ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണിത്. കഴിഞ്ഞ നാലര വർഷത്തെ അധ്വാനമാണ് ഈ സിനിമ. എഴുതിയതിനും മുകളിൽ ഈ സിനിമ മേക്ക് ചെയ്തിട്ടുണ്ട്. സാധാരണക്കാരായ പൊലീസുകാരുടെ കഥയാണ് നമ്മൾ പറയുന്നത്. അഞ്ചാറ് മാസം നീണ്ട പോസ്റ്റ് പ്രൊഡക്‌ഷൻ. എല്ലാവരുടെയും അധ്വാനമാണ്.’- റോണി ഡേവിഡ് പറഞ്ഞു. 

മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.  പൊലീസ് ഉദ്യോ​ഗസ്ഥരെ നേരിൽ കണ്ട് വിവരങ്ങൾ തേടിയായിരുന്നു റോണി മുഹമ്മദ് ഷാഫിയും ചേർന്ന് സ്ക്രിപ്റ്റ് തയാറാക്കിയത്. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER