
കഴിഞ്ഞ ദിവസമാണ് നടൻ വിക്രാന്ത് മാസി അഭിനയ ജീവിതം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ നിറഞ്ഞത്. ഇപ്പോഴിതാ താൻ പങ്കുവച്ച പോസ്റ്റ് ആളുകൾ തെറ്റായി വായിച്ചതാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വിക്രാന്ത് മാസി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
താന്‍ ഒരു വലിയ ഇടവേള വേണമെന്നാണ് ഉദ്ദേശിച്ചതെന്നും അല്ലാതെ അഭിനയം നിര്‍ത്തുന്നതല്ല ഉദ്ദേശിച്ചത് എന്നുമാണ് നടന്‍ ഇപ്പോള്‍ പറയുന്നത്. “ഞാൻ റിട്ടയർ ചെയ്യുന്നില്ല. ഒരു നീണ്ട ഇടവേള വേണം. വീട് വല്ലാതെ മിസ് ചെയ്യുന്നു, ആരോഗ്യവും ശ്രദ്ധിക്കണം. ആളുകൾ ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്"- അദ്ദേഹം പറഞ്ഞു.
വിക്രാന്ത് മാസിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
“ഹലോ, കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ മായാത്ത പിന്തുണയ്ക്ക് ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു. എന്നാൽ ഞാൻ മുന്നോട്ട് പോകുമ്പോൾ, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാൻ മനസിലാക്കുന്നു. ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ. ഒപ്പം ഒരു നടൻ എന്ന നിലയിലും. 2025 ല്‍ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്ക് മുന്നിലെത്തും.
കഴിഞ്ഞ രണ്ട് സിനിമകള്‍ പറഞ്ഞു തീര്‍ക്കാനാവാത്ത സന്തോഷമാണ് നല്‍കിയത്. ഒരുപിടി ഓര്‍മകളും. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എല്ലാത്തിനും നന്ദി. എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും" - വിക്രാന്ത് മാസി കുറിച്ചു. 2002ൽ ഗുജറാത്തിൽ നടന്ന ഗോധ്ര ട്രെയിൻ ദുരന്തത്തെ ആസ്പദമാക്കിയുള്ള ദ് സബർമതി റിപ്പോർട്ടാണ് വിക്രാന്തിന്റെ ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക