ഹിന്ദു - ക്രിസ്ത്യൻ ആചാര പ്രകാരം വിവാഹം; കീർത്തി സുരേഷിന്റെ വിവാഹത്തീയതി പുറത്ത്

ഇരുവരുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക.
Keerthy Suresh
കീർത്തി സുരേഷ്ഇൻസ്റ്റ​ഗ്രാം
Updated on
1 min read

താൻ വിവാഹിതയാകാൻ പോകുന്നുവെന്ന കാര്യം അടുത്തിടെയാണ് നടി കീർത്തി സുരേഷ് ആരാധകരെ അറിയിച്ചത്. ​ഗോവയിൽ വച്ചായിരിക്കും വിവാഹമെന്നും കീർത്തി പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തീയതി പുറത്തുവന്നിരിക്കുകയാണ്. ഡിസംബര്‍ 12ന് ഗോവയില്‍ വച്ചാണ് കീർത്തിയുടെയും ആന്റണി തട്ടിലിന്റെയും വിവാഹം.

ഇരുവരുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക. 12-ാം തീയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹം. ഈ ചടങ്ങില്‍ ഹിന്ദു തമിഴ് ബ്രാഹ്മണ ശൈലിയിലുള്ള വസ്ത്രമായിരിക്കും കീര്‍ത്തി ധരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിഥികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്.

വൈകിട്ട് ക്രിസ്ത്യൻ ആചാര പ്രകാരം ഇരുവരും വിവാഹിതരാകുമെന്നും റിപ്പോർട്ടുണ്ട്. സൂര്യാസ്തമയത്തെ സാക്ഷിയാക്കിയുള്ള പ്രത്യേക ചടങ്ങായിരിക്കും ഇത്. രാത്രിയിലെ കാസിനോ നൈറ്റ് പാര്‍ട്ടിയോടെ ആയിരിക്കും വിവാഹാഘോഷങ്ങള്‍ അവസാനിക്കുക. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു വിവാഹ വാര്‍ത്തകളോട് കീര്‍ത്തി പ്രതികരിച്ചത്.

15 വര്‍ഷമായി തുടരുന്ന ബന്ധമാണ് ഇത് എന്നാണ് താരം വ്യക്തമാക്കിയത്. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ ബിസിനസുകാരനാണ്. ഈ മാസം 10 ഓടെ ഇരുവരുടെയും വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ തുടങ്ങും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Union Minister Suresh Gopi demanded daily progress reports on Malampuzha garden renovation, forming an all-party committee led by C Krishnakumar
Suresh Gopi @PLKD
Suresh Gopi.
Suresh Gopi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com