അച്ഛന്‍ ഇനി എനിക്ക് പൊന്‍മുട്ടയിടുന്ന താറാവല്ലേ? 'എന്ന് സ്വന്തം പുണ്യാളന്‍' ടീസര്‍ പുറത്ത്‌

നവാ​ഗതനായ മഹേഷ് മധു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
Ennu Swantham Punyalan Teaser
എന്ന് സ്വന്തം പുണ്യാളന്‍ ടീസര്‍
Updated on
1 min read

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘എന്ന് സ്വന്തം പുണ്യാളൻ’ ടീസർ പുറത്ത്. പള്ളിയെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വൈദികന്റെ വേഷത്തിലാണ് ബാലു വർ​ഗീസ് എത്തുന്നത്. പള്ളിയിൽ വൈദികനൊപ്പം ഒരു പെൺകുട്ടിയെ കാണുന്നതും തുടർന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. നവാ​ഗതനായ മഹേഷ് മധു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം അടുത്തവർഷം ജനുവരിയിൽ റിലീസ് ചെയ്യും.

ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിർമാണം നിർവഹിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം. ആന്റണി. രൺജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

സാം സി.എസ്. ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. എക്സികുട്ടിവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഛായാഗ്രഹണം : റെണദീവ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി.

സൗണ്ട് മിക്സിങ്: കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ: വിമൽ രാജ് എസ്, വിഎഫ്എക്സ്: ഡിജിബ്രിക്ക്സ്, ലിറിക്‌സ്: വിനായക് ശശി കുമാർ, കളറിസ്റ്റ്: രമേഷ് സി പി, ആക്ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു, മേക്കപ്പ്: ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ: സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ: ആശിഷ് കെ എസ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്,ഡിസൈൻ: സീറോ ഉണ്ണി, മാർക്കറ്റിങ് കൺസൾട്ടന്റ് : അനന്തകൃഷ്ണൻ പി.ആർ, പിആർഓ : ശബരി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com