modi kapoor family
കപൂര്‍ കുടുംബം മോദിയോടൊപ്പംഇന്‍സ്റ്റഗ്രാം

മക്കള്‍ക്കായി ഓട്ടോഗ്രാഫ് വാങ്ങി കരീന; കപൂര്‍ ഫാമിലിയെ കണ്ട് മോദി

ആര്‍കെ ഫിലിം ഫെസ്റ്റിവലിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനായാണ് സന്ദര്‍ശനം
Published on

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കപൂര്‍ കുടുംബം. ഡിസംബര്‍ 14ന് നടക്കുന്ന ആര്‍കെ ഫിലിം ഫെസ്റ്റിവലിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനായാണ് സന്ദര്‍ശനം നടത്തിയത്. നടനും സംവിധായകനും നിര്‍മാതാവുമായ രാജ് കപൂറിന്റെ 100ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്.

കപൂര്‍ ഫാമിലിയിലെ അംഗങ്ങളായ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രധാനമന്ത്രിയെ കാണാനെത്തി. രണ്‍ബീര്‍ കപൂര്‍, കരീന കപൂര്‍, കരീഷ്മ കപൂര്‍, ആലിയ ഭട്ട്, സെയ്ഫി ഖാന്‍, റിദ്ദിമ കപൂര്‍, നീതു സിങ് തുടങ്ങിയവരാണ് എത്തിയത്. മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

നടി കരീന കപൂര്‍ മക്കളായ തൈമൂറിനും ജേയ്ക്കും വേണ്ചി മോദിയില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങി. മുത്തച്ഛന്റെ പാരമ്പര്യവും മനോഹരമായ ജീവിതവും ആഘോഷിക്കുന്നതിനായുള്ള ഫിലിം ഫെസ്റ്റിവലിലേക്ക് മോദിയെ ക്ഷണിക്കാനായതില്‍ അഭിമാനമുണ്ട് എന്നാണ് കരീന കുറിക്കുന്നത്. മനോഹരമായ വൈകുന്നേരം സമ്മാനിച്ചതിന് നന്ദി പറയാനും താരം മറന്നില്ല. ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് ഫിലിം ഫെസ്റ്റിലല്‍ നടക്കുക. 40 നഗരങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 135 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com