പ്രഖ്യാപനം മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് സൂര്യയും ആര്‍കെ ബാലാജിയും ഒന്നിക്കുന്ന ചിത്രം. സൂര്യ 45 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത്. കൂടാതെ വന്‍ താരനിരയും ചിത്രത്തിലുണ്ട്. ഇപ്പോള്‍ മലയാളത്തിലെ രണ്ട് പ്രധാന താരങ്ങളെ സൂര്യ 45ലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്ദ്രന്‍സും സ്വാസികയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
12 വര്‍ഷത്തിനു ശേഷം ഇന്ദ്രന്‍സ് തമിഴിലേക്ക് തിരിച്ചെത്തുകയാണ്. 2012ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം നന്‍പനിലാണ് ഇന്ദ്രന്‍സ് അവസാനമായി തമിഴില്‍ അഭിനയിച്ചത്. തമിഴില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയാണ് സ്വാസിക. അടുത്തിടെ സ്വാസിക പ്രധാന വേഷത്തിലെത്തിയ ലബ്ബര്‍ പന്ത് എന്ന ചിത്രം ഏറെ കയ്യടി നേടിയിരുന്നു.
ആക്‌ഷന്‍ എന്റര്‍ടൈനര്‍ എന്നതിലുപരി ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണ് 'സൂര്യ 45' എന്നാണ് സംവിധായകൻ ബാലാജി വ്യക്തമാക്കിയത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് 'സൂര്യ 45' നിർമിക്കുന്നത്. സായി അഭയങ്കർ സംഗീതമൊരുക്കുന്നു. ജി കെ വിഷ്ണു ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. 'സൂര്യ 45'ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക