ഇത് വേറെ ലെവല്‍! ഭാര്യയ്‌ക്കൊപ്പം തകര്‍പ്പന്‍ ഡാന്‍സ്, രാജമൗലിയുടെ വിഡിയോ വൈറല്‍

വിഡിയോ നിമിഷനേരങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്
Rajamouli's video of his amazing dance with his wife goes viral
ഭാര്യ രമയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന രാജമൗലി
Updated on

ഭാര്യയ്‌ക്കൊപ്പം ചുവടുവയ്ക്കുന്ന സംവിധായകന്‍ എസ് എസ് രാജമൗലിയുടെ വിഡിയോ ഏറ്റെടുത്ത് ആരാധകര്‍. ബന്ധുവിന്റെ പ്രീവെഡ്ഡിങ് ആഘോഷവേളയിലാണ് രാജമൗലിയും ഭാര്യ രമയും തകര്‍പ്പന്‍ നൃത്തവുമായി എത്തിയത്. ഇതിന്റെ വിഡിയോ നിമിഷനേരങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്. കഴിഞ്ഞ ആഴ്ചയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വിഡിയോ പുറത്തുവന്നത്.

'അമ്മ നന്ന ഓ തമിഴ അമ്മായി' എന്ന ചിത്രത്തിലെ ഹിറ്റ് ട്രാക്കിനൊപ്പമാണ് രാജമൗലിയുടെയും രമയുടെയും നൃത്തം. വളരെ എനര്‍ജറ്റിക് ആയാണ് ഇരുവരുടെയും പ്രകടനം. ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

വിഡിയോയില്‍ ആസ്വദിച്ച് നൃത്തം ചെയ്യുന്ന സംവിധായകന് കൈയ്യടിക്കുകയാണ് ആരാധകര്‍. വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. രാജമൗലിയെന്ന സംവിധായകന്റെ മറ്റൊരു കഴിവ് കൂടി തിരിച്ചറിയാനായി എന്നാണ് ആരാധകര്‍ കുറിക്കുന്നത്. തീരെ പ്രതീക്ഷിക്കാത്ത പ്രകടനമാണിതെന്നും ആരാധകര്‍ കുറിച്ചു. വിഡിയോ ഇതിനകം ലക്ഷത്തിലധികം പ്രേക്ഷകരെയാണു സ്വന്തമാക്കിയത്.

മഹേഷ്ബാബു നായകനായെത്തുന്ന എസ്എസ്എംബി 29-ആണ് രാജമൗലിയുടെ പുതിയ ചിത്രം. ആഫ്രിക്കന്‍ കാടുകളിലാണ് സിനിമയുടെ ചിത്രീകരണമെന്നും 1000 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നുമുള്ള റിപ്പോള്ളുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com