'ഞങ്ങൾ': ലൈം​ഗികാതിക്രമ കേസിന് പിന്നാലെ ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സ്നേഹ

വാർത്ത പുറത്തുവന്നതിനു പിന്നാലെ താരങ്ങൾക്കെതിരെ സൈബർ ആക്രമണവും രൂക്ഷമായി
sneha sreekumar
സ്നേഹയും ശ്രീകുമാറും ഫെയ്സ്ബുക്ക്
Updated on

നടിയുടെ പരാതിയിൽ നടന്മാരായ എസ് പി ശ്രീകുമാറിനും ബിജു സോപാനത്തിനും എതിരെ ലൈം​ഗികാതിക്രമ കേസ് എടുത്തിരുന്നു. വാർത്ത പുറത്തുവന്നതിനു പിന്നാലെ താരങ്ങൾക്കെതിരെ സൈബർ ആക്രമണവും രൂക്ഷമായി. പിന്നാലെ ശ്രീകുമാറിനൊപ്പുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭാര്യയും നടിയുമായ സ്നേഹ ശ്രീകുമാർ.

‍ഞങ്ങൾ എന്ന അടിക്കുറിപ്പിലാണ് ഭർത്താവിനൊപ്പമുള്ള റൊമാന്റിക് ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ഇരുവർക്കും സ്നേഹം അറിയിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്. അതിനൊപ്പം തന്നെ വിമർശനവും രൂക്ഷമാണ്. പീഡന കേസിനെക്കുറിച്ച് ചോദിച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്.

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസെടുത്തത്. സീരിയലിലെ നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്. എസ്ഐടിയുടെ നിര്‍ദേശം പ്രകാരം ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com