തൃശൂർ ഇനി 'ധാരാവി ദിനേശന്'; ഇതുവരെ കാണാത്ത ​ഗെറ്റപ്പിൽ ദിലീഷ് പോത്തൻ, 'മനസാ വാചാ' മാർച്ച് ഒന്നിന്

കള്ളനായാണ് ദിലീഷ് പോത്തന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്
'മനസാ വാചാ' ചിത്രം പോസ്റ്റര്‍
'മനസാ വാചാ' ചിത്രം പോസ്റ്റര്‍ഫെയ്സ്ബുക്ക്
Published on
Updated on

ദിലീഷ് പോത്തനെ നായകനാക്കി നവാ​ഗത സംവിധായകനായ ശ്രീകുമാർ പൊടിയൻ ഒരുക്കുന്ന ചിത്രം 'മനസാ വാചാ' മാര്‍ച്ച് ഒന്നിന് തിയറ്ററുകളിലെത്തും. തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രത്തിൽ 'ധാരാവി ദിനേശ്' എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്തൻ അവതരിപ്പിക്കുന്നത്.

ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും പ്രൊമോ സോങ്ങിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ജാസി ഗിഫ്റ്റ് അലപിച്ച പ്രൊമോ സോങ് യുട്യൂബ് ട്രെൻഡിലാണ്.

മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയന്റെ ആദ്യ സംവിധാന ചിത്രമായ 'മനസാ വാചാ' ഒരു മുഴുനീള ഫൺ എന്റർടെയ്നർ ചിത്രമാണ്. മജീദ് സയ്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: എൽദോ ഐസക്ക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സുനിൽകുമാർ പി കെ, പ്രൊജക്ട് ഡിസൈൻ: ടിൻ്റു പ്രേം, കലാസംവിധാനം: വിജു വിജയൻ വി വി, മേക്കപ്പ്: ജിജോ ജേക്കബ്, വസ്ത്രാലങ്കാരം: ബ്യൂസി ബേബി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: നിസീത് ചന്ദ്രഹാസൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, ഫിനാൻസ് കൺട്രോളർ: നിതിൻ സതീശൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി കെ, സ്റ്റിൽസ്: ജെസ്റ്റിൻ ജെയിംസ്, വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്, ഐ സ്ക്വയർ മീഡിയ, കളറിസ്റ്റ്: രമേഷ് അയ്യർ, ഡിഐ എഡിറ്റർ: ഗോകുൽ ജി ഗോപി, ടുഡി ആനിമേഷൻ: സജ്ഞു ടോം, ടൈറ്റിൽ ഡിസൈൻ: സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, കോറിയോഗ്രഫി: യാസെർ അറഫാത്ത, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com