1975 ജൂണ്‍ 25നാണ് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ പ്രമേയമായ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയമായ ആറ് ബോളിവുഡ് ചിത്രങ്ങള്‍.
അടിയന്തരാവസ്ഥക്കാലത്ത് നിരവധി പേരെയാണ് നിര്‍ബന്ധിത വന്ധ്യംകരണത്തിന് ഇടയാക്കിയത്. ഇത് പ്രമേയമായി പുറത്തുവന്ന ചിത്രമാണ് നസ്ബന്ദി. 1978ലാണ് ചിത്രം പുറത്തുവന്നത്. ഐസ് ജോഹറായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.
സഞ്ജയ് ഗാന്ധിയുടെ ഓട്ടോമൊബൈല്‍ നിര്‍മ്മാണ പദ്ധതികളെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രീകരിച്ച പൊളിറ്റിക്കല്‍ മൂവിയായിരുന്നു കിസ്സ കുര്‍സി കാ. ചിത്രത്തിന്റെ മാസ്റ്റര്‍ പ്രിന്റുകള്‍ ഉള്‍പ്പടെ എല്ലാ കോപ്പികളും സഞ്ജയ് ഗാന്ധി അനുകൂലികള്‍ കത്തിച്ചു.
അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍, ജീവിതം മാറ്റിമറിച്ച മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ഹസാരോം ഖ്വാഹിശോം . സുധീര്‍ കുമാര്‍ മിശ്രയാണ് ചിത്രം സംവിധാനം ചെയ്തത്. കെകെ മേനോന്‍, ചിത്രാംഗദ സിങ്, ഷൈനി അഹൂജ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അടിയന്തരാവസ്ഥ പ്രമേയമാക്കി ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയവും ജീവിതവും പറയുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് ഇന്ദു സര്‍ക്കാര്‍. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുപ്രിയാ വിനോദ് ആണ് ഇന്ദിരാ ഗാന്ധിയുടെ റോളിലെത്തുന്നത്.
അടിയന്തരാവസ്ഥ പ്രമേയമാക്കി 2017ല്‍ പുറത്തുവന്ന ചിത്രമാണ് ബാദ്ഷാഹോ. അജയ് ദേവ്ഗണ്‍, ഇമ്രാന്‍ ഹാഷ്മി, വിദ്യുത് ജംവാള്‍, ഇഷ ഗുപ്ത, ഇലിയാന ഡിക്രൂസ്, സഞ്ജയ് മിശ്ര എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്.
കങ്കണ റണാവത്ത് സംവിധായകയും നായികയും ആയി എത്തുന്ന ചിത്രമാണ് എമര്‍ജന്‍സി. ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ റോളിലാണ് താരം എത്തുന്നത്. ചിത്രം സെപ്റ്റംബര്‍ ആറിന് തിയറ്ററിലെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ