മകളുടെ പേര് പുറത്തുവിട്ട് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും. ദുവാ പദുകോൺ സിങ് എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്. മകളുടെ കാലുകളുടെ ചിത്രത്തിനൊപ്പമാണ് താരദമ്പതികൾ മകളുടെ പേര് ലോകത്തെ അറിയിച്ചത്.
ദുവാ പദുകോൺ സിങ്... ദുവ എന്നാൽ പ്രാർത്ഥന എന്നാണ് അർത്ഥം. കാരണം അവൾ ഞങ്ങളുടെ പ്രാർത്ഥനയ്ക്ക് ലഭിച്ച മറുപടിയാണ്. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ടും കൃതക്ഞതയാലും നിറഞ്ഞിരിക്കുകയാണ്.- എന്നാണ് ദീപികയും രൺവീറും കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകൾ കുറിക്കുന്നത്.
സെപ്തംബര്‍ 8 നാണ് താരദമ്പതികൾക്ക് കുഞ്ഞ് പിറക്കുന്നത്. 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികവും ആഘോഷിച്ചിരുന്നു. പിന്നാലെയാണ് കുഞ്ഞ് പിറക്കുന്ന വിവരം താരം ആരാധകരെ അറിയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക