സുഷിനും ഉത്തരയ്ക്കും ഭക്ഷണം വാരിക്കൊടുത്ത് നസ്രിയ; ആഭരണങ്ങൾ ഒരുക്കി പാർവതി: വിഡിയോ

പാർവതിയുടെ സഹോദരീ പുത്രിയാണ് ഉത്തര
sushin shyam
സുഷിന്റേയും ഉത്തരയുടേയും വിവാഹം ഒരുക്കം വിഡിയോ സ്ക്രീൻഷോട്ട്
Published on
Updated on

താരസമ്പന്നമായിരുന്നു സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റേയും ​ഗായിക ഉത്തരയുടേയും വിവാഹം. ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത് വിവാഹ ഒരുക്കങ്ങളുടെ വിഡിയോ ആണ്. മേക്കപ് ആർട്ടിസ്റ്റ് ഉണ്ണി പി എസ് ആണ് വിഡിയോ പങ്കുവച്ചത്.

വിവാഹത്തിനുള്ള ഇരുവരുടേയും ഒരുക്കമാണ് വിഡിയോയിലുള്ളത്. സുഷിൻ ശ്യാമിനും ഉത്തരയ്ക്കും ആഹാരം വാരിക്കൊടുക്കുന്ന നടി നസ്രിയയേയും വിഡിയോയിൽ കാണാം. അതുപോലെ ഉത്തരയ്ക്ക് അണിയാൻ ആഭരണങ്ങൾ തരംതിരിച്ചു വയ്ക്കുകയും ഒരുങ്ങാൻ സഹായിക്കുകയും ചെയ്യുന്ന പാർവതി ജയറാമും വിഡിയോയിലുണ്ട്.

നസ്രിയയുടേയും ഫഹദ് ഫാസിലിന്റെ അടുത്ത സുഹൃത്തുക്കളാണ് സുഷിനും ഉത്തരയും. പാർവതിയുടെ സഹോദരീ പുത്രിയാണ് ഉത്തര. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. സുഷിന്റേയും നസ്രിയയുടേയും സൗഹൃദത്തെ പ്രശംസിക്കുന്നവരും നിരവധിയാണ്.

കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹം. ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, പാർവതി, കാളിദാസ് ജയറാം സംഗീതസംവിധായകൻ ദീപക് ദേവ്, തിരക്കഥാകൃത്ത് ശ്യാം പുഷ്കർ തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com