കത്തനാരിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി. ഇപ്പോൾ ചിത്രത്തിലെ അനുഷ്കയുടെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്.
ചിത്രത്തിൽ നിള എന്ന കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിക്കുന്നത്. പോസ്റ്ററിൽ അതിമനോഹരിയായാണ് അനുഷ്കയെ കാണുന്നത്. ‘പ്രിയപ്പെട്ട അനുഷ്‌ക ഷെട്ടിക്ക് മാജിക്കലായ ഒരു ജന്മദിനം ആശംസിക്കുന്നു. കത്തനാര്‍ ദ് വൈല്‍ഡ് സോര്‍സറര്‍ എന്ന ചിത്രത്തിലെ ആകര്‍ഷകമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീരമായ ചുവടുവയ്പ്പ് നടത്തുകയാണ് അനുഷ്‌ക,’’ എന്ന കുറിപ്പോടെയാണ് വിഡിയോ.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജയസൂര്യയാണ് പ്രധാന വേഷത്തിലെത്തുന്നത്. റോജിന്‍ തോമസാണ് സംവിധാനം. കടമറ്റത്തു കത്തനാരുടെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിന് ഒരുങ്ങുകയാണ്. അനുഷ്‌ക ഷെട്ടിക്കും ജയസൂര്യയ്ക്കുമൊപ്പം പ്രഭുദേവയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക