70ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും. അത്യപൂര്‍വമായ വജ്രമാണ് അപ്പ എന്നാണ് ശ്രുതി കുറിച്ചത്.
ടഹാപ്പി ബര്‍ത്ത്‌ഡേ അപ്പാ, നിങ്ങളൊരു അത്യപൂര്‍വ വജ്രമാണ്. നിങ്ങള്‍ക്കൊപ്പം നടക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിലൊന്നാണ്. എനിക്കറിയാം അപ്പ ഈശ്വരനില്‍ വിശ്വസിക്കുന്നില്ലെന്ന്. പക്ഷേ നിങ്ങള്‍ ദൈവത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട കുഞ്ഞായിരിക്കും. നിങ്ങള്‍ ചെയ്യുന്ന എല്ലാ മാന്ത്രികതയേയും ഞാന്‍ എന്നും ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. ഒരുപാടൊരുപാട് പിറന്നാള്‍ ആഘോഷിക്കാനും ജീവിതത്തില്‍ ഒരുപാടൊരുപാട് സ്വപ്‌നങ്ങളും ഉണ്ടാവട്ടെ. ലവ് യൂ സോ മച്ച് പാ.ട- ശ്രുതി ഹസന്‍ കുറിച്ചു. കമല്‍ഹാസനൊപ്പമുള്ള ജിം ഫോട്ടോയാണ് ശ്രുതി പോസ്റ്റ് ചെയ്തിരിക്കുന്നത്.
കമല്‍ ഹാസന്റെ ഇളയമകള്‍ അക്ഷര ഹാസനും പിറന്നാള്‍ ആശംസകള്‍ കുറിച്ചിട്ടുണ്ട്. സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട ബാപ്പൂജി. റോക്ക്‌സ്റ്റാര്‍ അച്ഛനായും സുഹൃത്തായും നില്‍ക്കുന്നതിന് നന്ദി. നിങ്ങളെപ്പോലൊരു ജെന്റില്‍മാനെ കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്.- അക്ഷര കുറിച്ചു. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് കമല്‍ഹാസന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക