തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയമിച്ചത് മലയാള സിനിമയിലെ ചരിത്ര സംഭവമാണെന്ന് നടി ഷീല. രാജ്യാന്തര ഫിലിം പ്രിസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ ശില്പശാലയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു നടി. ഹേമ കമ്മിറ്റി കൊണ്ടുവരാൻ മുൻകൈയ്യെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്നും ഷീല പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് ചലച്ചിത്ര മേഖലയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും.
സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ വിമർശനമുണ്ടായെങ്കിലും പടയാളിപ്പോലെ അദ്ദേഹം പക്വതയോടെ പ്രതിരോധിച്ചു നിൽക്കുന്നുവെന്നും ഷീല പറഞ്ഞു. കേരളം മുത്തു പതിപ്പിച്ച കിരീടവുമായാണ് പിണറായി വിജയനെ ഭരണത്തിലേറ്റിയത്.
അത് യഥാർഥത്തിൽ മുൾക്കിരീടമാണെന്ന് മുഖ്യമന്ത്രിക്കു മാത്രമേ അറിയൂ എന്നും ഷീല കൂട്ടിച്ചേർത്തു. ഈ മാസം 14 വരെ വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് ശില്പശാല നടക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക