റാം ചരണിന്റെ നായിക, നടി ഷസാൻ പദംസി വിവാഹിതയാകുന്നു

ഏറെ നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.
Shazahn Padamsee
ഷസാൻ പദംസി ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡ് നടി ഷസാൻ പദംസി വിവാഹിതയാകുന്നു. വ്യവസായിയായ ആശിഷ് കനകിയയുമായി താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നടി തന്നെയാണ് വിവാഹനിശ്ച ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഏറെ നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്.

അടുത്ത വർഷമായിരിക്കും ഇരുവരും വിവാഹിതരാവുക. റോക്കറ്റ് സിങ് സെയ്ൽസ് മാൻ ഓഫ് ദ് ഇയർ എന്ന ചിത്രത്തിലൂടെയാണ് ഷസാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

2010 ൽ റാം ചരൺ നായകനായെത്തിയ ഓറഞ്ച് എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്കും നടി അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസകളേറ്റു വാങ്ങുകയും ചെയ്തു. നിരവധി ടിവി ഷോകളിലും ഷസാൻ ഭാഗമായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com