'അച്ഛനൊരു ഏകാധിപതിയെപ്പോലെ, ചെരിപ്പും ബെൽറ്റും വച്ച് അടിക്കുമായിരുന്നു'; ബാല്യകാല ട്രോമയേക്കുറിച്ച് ആയുഷ്മാൻ ഖുറാന

സ്വന്തം അച്ഛനിൽ നിന്നുണ്ടായ പെരുമാറ്റവുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
Ayushmann Khurrana
ആയുഷ്മാൻ ഖുറാനഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡിൽ മാത്രമല്ല കേരളത്തിലും നിരവധി ആരാധകരുള്ള നടൻമാരിലൊരാളാണ് ആയുഷ്മാൻ ഖുറാന. അഭിനയത്തിനൊപ്പം തന്നെ സം​ഗീതമേഖലയിലും തിളങ്ങുകയാണ് താരമിപ്പോൾ. ആയുഷ്മാൻ ഭവ എന്ന തന്റെ ബാൻഡുമായി അമേരിക്കയിൽ ടൂറിലാണ് അദ്ദേഹം. അടുത്തിടെ കുട്ടിക്കാലത്ത് താൻ അനുഭവിച്ച ട്രോമയേക്കുറിച്ച് നടൻ തുറന്നു പറഞ്ഞിരുന്നു. സ്വന്തം അച്ഛനിൽ നിന്നുണ്ടായ പെരുമാറ്റവുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

തന്റെ അച്ഛനിൽ നിന്നും ഒരുപാട് വ്യത്യസ്തനായ അച്ഛനാണ് താനെന്ന് ആയുഷ്മാൻ പറഞ്ഞു. തന്റെ അച്ഛൻ ഒരു ഏകാധിപതിയെപ്പോലെയായിരുന്നു. ചെരിപ്പു കൊണ്ടും ബെൽറ്റു കൊണ്ടും പൊതിരെ തല്ലു കിട്ടിയിട്ടുണ്ട്. ഇത് കുട്ടിക്കാലത്ത് മനസിനേറ്റ വലിയൊരു ആഘാതമായിരുന്നെന്നും ആയുഷ്മാൻ പറഞ്ഞു.

"ഒരു ദിവസം ഞാൻ ഒരു പാർട്ടി കഴിഞ്ഞ് മടങ്ങിയെത്തി. എൻ്റെ ഷർട്ടിന് സിഗരറ്റിന്റെ മണമുണ്ടായിരുന്നു. ഇപ്പോൾ അച്ഛനോടുള്ള പേടി കാരണം ഞാനതിൽ തൊടാറില്ല. പക്ഷേ അന്ന് അതിൻ്റെ പേരിൽ കുറേ അടി കിട്ടി." - താരം പറഞ്ഞു. തന്റെ മകളെക്കുറിച്ചും ഷോയിൽ അദ്ദേഹം പറഞ്ഞു. "മുപ്പത് വയസാകുന്നതിനു മുൻപ് തന്നെ ഞാൻ അച്ഛനായി. ഞാനും താഹിറയും വളരെ ചെറിയ പ്രായത്തിൽത്തന്നെ അച്ഛനമ്മമാരായി.

എനിക്കൊരു മകളാണുള്ളത്. നിങ്ങൾക്കൊരു മകളാണുള്ളതെങ്കിൽ അവൾ നിങ്ങളെ നല്ലൊരു വ്യക്തിയാക്കും. പെൺമക്കൾ നിങ്ങളെ കൂടുതൽ സഹാനുഭൂതിയുള്ളവരാക്കും." ആയുഷ്മാൻ ഖുറാന അഭിപ്രായപ്പെട്ടു. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ നിർമിക്കുന്ന ചിത്രത്തിലാണ് ആയുഷ്മാൻ ഖുറാന ഇനി വേഷമിടുന്നത്. സാറാ അലി ഖാനാണ് നായിക.

മഡോക്ക് ഫിലിംസ് നിർമിക്കുന്ന ഹൊറർ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രമായ തമ ആണ് ആയുഷ്മാന്റേതായി വരുന്ന മറ്റൊരു ചിത്രം. രശ്മിക മന്ദാന, നവീസുദ്ദീൻ സിദ്ദിഖി, പരേഷ് റാവൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Lakshmi Priya, Ansiba
TK Govindan refutes 'class traitor' allegations made by MV Govindan
Abhishek Bachchan
Vindu Dara Singh, Farah Naaz
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com