വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി. സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചുമെല്ലാം താരം തുറന്നു പറയുന്നുണ്ട്. ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് സിനിമയില്‍ നിന്ന് താരം ഇടവേളയെടുത്തിരുന്നു. ഒരാളുടെ നിര്‍ബന്ധത്തില്‍ വഴങ്ങിയാണ് താന്‍ സിനിമ ഉപേക്ഷിച്ചത് എന്നാണ് നയന്‍താര പറയുന്നത്.
സിനിമ ഉപേക്ഷിക്കാന്‍ എന്നെ അയാള്‍ നിര്‍ബന്ധിച്ചു. എനിക്ക് മറ്റ് വഴിയുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാന്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നത് എന്നാണ് താരം പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
ആരെക്കുറിച്ചാണ് താരം പറയുന്നത് എന്ന് വ്യക്തമല്ല. പേരോ മറ്റ് സൂചനകളോ ഒന്നും താരം നല്‍കുന്നില്ല. എന്നാല്‍ താന്‍ ആരുടേയോ നിയന്ത്രണത്തിലായിരുന്നു എന്ന നടിയുടെ തുറന്നു പറച്ചില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ആ സമയത്ത് നയന്‍താരയുടെ ജീവിതം നിയന്ത്രിച്ചിരുന്നത് മറ്റാരോ ആണ് എന്ന് നടിയുടെ അമ്മയും പറയുന്നുണ്ട്. തന്റെ മകളെ തിരിച്ചുകിട്ടാനായി താന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട് എന്നാണ് അമ്മയുടെ വാക്കുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക