തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് നാല്‍പ്പതാം പിറന്നാള്‍. നടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും. അതേസമയം നയന്‍താരയുടെ സ്വകാര്യ ജീവിതവും പങ്കുവയ്ക്കുന്ന ഡോക്യുമെന്ററി 'ബിയോണ്ട് ദി ഫെയറി ടെയില്‍' നെറ്റ് ഫ്‌ളിക്‌സ് റിലീസ് ചെയ്തു.
'നിങ്ങളോടുള്ള എന്റെ ബഹുമാനം, എനിക്ക് നിങ്ങളോടുളള സ്‌നേഹത്തേക്കാള്‍ ദശലക്ഷം മടങ്ങ് കൂടുതലാണ്, നീ എന്റെ തങ്കമാണ്'എന്നാണ് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഐ ലവ് യൂ എന്ന് നയന്‍സ് മറുപടിയായി നല്‍കുകയും ചെയ്തു. സിനിമാപ്രവര്‍ത്തകരടക്കം നിരവധി ആരാധകരാണ് നയന്‍താരയ്ക്ക് സോഷ്യല്‍മീഡിയയിലൂടെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
ഗൗതം മേനോനാണ് നെറ്റ്ഫ്ലിക്സിനായി നയന്‍താരയുടെ ഡോക്യുമെന്ററി ഒരുക്കിയത്. വിഘ്നേഷുമായുള്ള വിവാഹത്തിന്റെ ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങള്‍ ഉള്‍പ്പടെ ഡോക്യുമെന്ററിയിലുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിഘ്നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്. 2015ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. ആറ് വര്‍ഷത്തിന് ശേഷം 2021 മാര്‍ച്ച് 25ന് ഇവരുടെ വിവാഹ നിശ്ചയം നടന്നു. തുടര്‍ന്ന് ആഢംബര വിവാഹം. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള അവകാശം താരങ്ങള്‍ നെറ്റ്ഫ്ളിക്സിനു മാത്രമാണ് നല്‍കിയിരുന്നത്.
2022 ജൂണ്‍ ഒമ്പതിനായിരുന്നു വിവാഹം. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടിലായിരുന്നു വിവാഹ വേദി. അതേസമയം, നയന്‍താരയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയില്‍നിന്ന് നാനും റൗഡി താനിലെ ബിഹൈന്‍ഡ് ദി സീന്‍ വിഡിയോ രംഗങ്ങള്‍ 24 മണിക്കൂറിനകം ഒഴിവാക്കണമെന്ന് ധനുഷ് ആവശ്യപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ വിവാദ ഉള്ളടക്കം മാറ്റിയില്ലെങ്കില്‍ നയന്‍താരയ്ക്കും നെറ്റ്ഫ്ളിക്സിനും എതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകന്‍ പ്രസ്താവനയില്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക