'ആ ഫോൺ കോൾ വരുമ്പോൾ നയന്റെ മൂഡ് പോകും; എന്തിനാണ് സ്വയം ഇങ്ങനെ ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു'

നയന്‍താരയുടെ ആദ്യ പ്രണയങ്ങളിലൊന്നിനെക്കുറിച്ചായിരുന്നു നാ​ഗാർജുന സംസാരിച്ചത്.
Nagarjuna, Nayanthara
നയന്‍താര, നാ​ഗാർജുന ഇൻസ്റ്റ​ഗ്രാം
Published on
Updated on

നടി നയൻതാരയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററി ഫിലിം ഇന്നലെ മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങി. ഡോക്യു ഫിലിമിൽ നിരവധി സംവിധായകരും അഭിനേതാക്കളും നയൻതാരയ്ക്കൊപ്പമുള്ള അനുഭവങ്ങളും പങ്കുവച്ചിരുന്നു. 2006 ൽ പുറത്തിറങ്ങിയ ബോസ് എന്ന ചിത്രത്തിൽ നയൻതാരയ്ക്കൊപ്പം ഒന്നിച്ച് പ്രവർത്തിച്ചതിന്റെ ഓർമ്മകൾ നടൻ നാ​ഗാർജുന അക്കിനേനിയും പങ്കുവച്ചിരുന്നു. നയന്‍താരയുടെ ആദ്യ പ്രണയങ്ങളിലൊന്നിനെക്കുറിച്ചായിരുന്നു നാ​ഗാർജുന സംസാരിച്ചത്.

അന്നത്തെ നയന്‍താരയുടെ കാമുകന്റെ പേര് പറയാതെ ആ ബന്ധം പ്രക്ഷുബ്ധമായിരുന്നുവെന്നാണ് നാഗാര്‍ജുന പറഞ്ഞത്. "നയൻ സെറ്റിലേക്ക് വരുമ്പോൾ, തീർച്ചയായും അവൾ സുന്ദരിയാണ്... പക്ഷേ അവളുടെ വരവ് തന്നെ രാജകീയമായിരുന്നു. അവരുടെ ചിരി വളരെ ആത്മാര്‍ഥത നിറഞ്ഞതായിരുന്നു. ഇത് ഞങ്ങൾക്കിടയിൽ പെട്ടെന്ന് തന്നെ അടുപ്പമുണ്ടാകാൻ കാരണമായി.

സുഹൃത്തായി ഞാന്‍ ആഗ്രഹിക്കുന്നതും ഇത്തരം ആളുകളെയാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ചൊരു പാട്ടിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞങ്ങൾ. റിലേഷന്‍ഷിപ്പിൽ അവർ വളരെ പ്രക്ഷുബ്ധമായ ഒരു സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് എനിക്കന്ന് മനസിലായി. അവരുടെ ഫോണ്‍ റിങ് ചെയ്യുന്നത് ഞങ്ങൾക്കെല്ലാവർക്കും പേടിയാണ്.

കാരണം ആ ഫോണ്‍കോൾ വന്നാല്‍ ആ പെണ്‍കുട്ടിയുടെ മൂഡ് മുഴുവൻ പോകും. അവൾ അന്നേരം ഫോൺ ഓഫ് ചെയ്യും." - നാ​ഗാർജുന പറഞ്ഞു. താൻ ഇതേക്കുറിച്ച് നയൻതാരയോട് ചോദിച്ചിരുന്നുവെന്നും നാ​ഗാർജുന പറഞ്ഞു. നിങ്ങളൊരു വിജയിച്ച സ്ത്രീയാണ്, എന്തിനാണ് സ്വയം ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചെന്നും നാ​ഗാർജുന കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com