ന്യൂഡല്‍ഹി: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം സ്വന്തമാക്കിയ, പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഒടിടിയില്‍ വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാണെന്ന് പ്രമുഖ സംവിധായകന്‍ ഹന്‍സല്‍ മേത്ത. ഇന്ത്യയില്‍ സ്വതന്ത്ര സിനിമകള്‍ നിര്‍മിക്കുമ്പോള്‍ നേരിടുന്ന പരുക്കന്‍ യാഥാര്‍ഥ്യങ്ങളാണിതെന്ന് 'ഹന്‍സല്‍ മേത്ത ന്യൂയോര്‍ക്കറിനോട് പറഞ്ഞു.
ഈ വര്‍ഷം മേയില്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രി അവാര്‍ഡ് നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ ചിത്രമായി 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ചരിത്ര നേട്ടത്തിലെത്തിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച വരെ ഒരു ഒടിടി പ്ലാറ്റ്ഫോമും സിനിമ വാങ്ങിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഹന്‍സല്‍ മേത്ത പറഞ്ഞു.
റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയ്ക്കാണ് ചിത്രത്തിന്റെ വിതരണ അവകാശം. ചിത്രം കേരളത്തില്‍ തിയേറ്ററുകളിലെത്തി. നവംബര്‍ 22 ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ചിത്രം റിലീസിനെത്തും.
പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം മികച്ച ഭിപ്രായമാണ് നേടിയത്. മലയാളം താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. മുംബൈ നഗരത്തില്‍ എത്തിപ്പെടുന്ന മൂന്ന് സ്ത്രീകളുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഹ്രിധു ഹറൂണ്‍, ഛായ കഡം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്‍ബീര്‍ ദാസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക