'പുരികവും കൺപീലികളും നരയ്ക്കാൻ തുടങ്ങി, പിന്മാറുക മാത്രമായിരുന്നു ഏക വഴി'; തന്നെ ബാധിച്ച അപൂർവ രോ​ഗത്തെക്കുറിച്ച് ആൻഡ്രിയ

അന്ന് മാധ്യമങ്ങളിലൊക്കെ വന്ന വാര്‍ത്ത പ്രണയം തകര്‍ന്ന് ഞാന്‍ ഡിപ്രഷനിലായി എന്നാണ്.
Andrea Jeremiah
ആന്‍ഡ്രിയ ജെറെമിയഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികളുടെയും മനം കവർന്ന നടിയാണ് ആന്‍ഡ്രിയ ജെറെമിയ. പിന്നണി ഗായികയായിട്ടാണ് സിനിമാ രംഗത്തേക്ക് എത്തിയതെങ്കിലും പിന്നീട് അഭിനയത്തിലേക്കും താരം കടക്കുകയായിരുന്നു. ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും ആൻഡ്രിയ തന്‍റെ കഴിവു തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സിനിമയില്‍ നിന്നും ഇടവേള എടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആന്‍ഡ്രിയ. ത്വക്കിനെ ബാധിക്കുന്ന അപൂര്‍വ രോഗത്തെ തുടര്‍ന്നാണ് കുറച്ച് കാലം കരിയറില്‍ നിന്ന് മാറി നിന്നതെന്നാണ് ആന്‍ഡ്രിയ വ്യക്തമാക്കുന്നത്. ഒരു അഭിമുഖത്തിലാണ് താരം ആദ്യമായി തനിക്ക് ബാധിച്ച രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞത്. "ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷനാണ് നേരിടേണ്ടി വന്നത്.

'വട ചെന്നൈ' എന്ന സിനിയ്ക്ക് ശേഷം ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ സ്‌കിന്‍ കണ്ടീഷന്‍ പിടിപെട്ടു. എന്‍റെ മുടിയിഴകള്‍ നരച്ചിട്ടില്ല. പക്ഷേ അന്ന് എന്‍റെ പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങി. എല്ലാ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ പല പാടുകളും ശരീരത്തില്‍ കാണാം. ബ്ലഡ് ടെസ്‌റ്റുകള്‍ വന്നു. പക്ഷേ അവയെല്ലാം സാധാരണഗതിയിലാണ്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല. എനിക്കും പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. എന്തെങ്കിലും ടോക്‌സിക് റിയാക്‌ഷന്‍ ആയിരിക്കാം അല്ലെങ്കില്‍ ഇമോഷനല്‍ സ്‌ട്രെസ് കൊണ്ടായിരിക്കാം എന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്.

സിനിമാ മേഖലയില്‍ നില്‍ക്കുന്ന ആളെന്ന നിലയില്‍ സമ്മര്‍ദ്ദമില്ലാതെ ഈ അവസ്ഥയിലൂടെ കടന്നു പോകാനാവില്ല. ഒരു കഥാപാത്രം ചെയ്യുമ്പോഴെല്ലാം ആ സമ്മര്‍ദ്ദം നമുക്കുണ്ടാവാറുണ്ട്. അതുകൊണ്ട് പിന്മാറുക എന്നത് മാത്രമായിരുന്നു ഏക വഴി. എല്ലാത്തില്‍ നിന്നും കുറച്ചുകാലം മാറി നിന്നു. എന്നാല്‍ ആ അവസ്ഥയില്‍ നിന്നും പുറത്തു വന്നു. അന്ന് മാധ്യമങ്ങളിലൊക്കെ വന്ന വാര്‍ത്ത പ്രണയം തകര്‍ന്ന് ഞാന്‍ ഡിപ്രഷനിലായി എന്നാണ്. ഇതേ കുറിച്ച് ഞാന്‍ സംസാരിക്കാതിരുന്നതാണ്. അതെന്‍റെ ചോയ്‌സ് ആണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വയം ഉള്‍ക്കൊള്ളാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും.

ആദ്യമായാണ് ഞാന്‍ ഇക്കാര്യം തുറന്നു പറയുന്നത്. ഈ കണ്ടീഷന്‍ എന്നെ വളരെ മോശമായി ബാധിച്ചിട്ടില്ല. ചെറിയ പാടുകള്‍ ഇപ്പോഴുമുണ്ട്. കണ്‍പീലികള്‍ക്ക് വെള്ള നിറമുണ്ട്. അത് എളുപ്പത്തില്‍ കവര്‍ ചെയ്യാം. ഇപ്പോള്‍ ഏറെ കുറേ ഭേദമായി. എന്നാല്‍ ജീവിത രീതിയില്‍ വ്യത്യാസം വന്നു. തുടരെ വര്‍ക്ക് ചെയ്യാന്‍ പറ്റില്ല. കാരണം അത് മുഖത്ത് പ്രകടമാകും. വര്‍ക്കുകള്‍ കുറച്ചു.

അതേസമയം സമ്മര്‍ദ്ദം മറികടക്കാന്‍ വളര്‍ത്തു നായ എന്നെ സഹായിച്ചു. വളര്‍ത്തു നായയ്ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചു. പുതിയ പാടുകള്‍ വരാതെയായി. എന്നാല്‍ മേക്കപ്പിലൂടെ നിലവിലെ പാടുകള്‍ മറച്ചു വയ്ക്കാന്‍ കഴിയും. മാസ്റ്റർ, പിസാസ് എന്നീ സിനിമകൾ ഈ കണ്ടീഷനുള്ളപ്പോൾ ചെയ്തതാണ്. പക്ഷേ ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല."- താരം കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com