ത്രില്ലറുമായി ധ്യാന്‍ ശ്രീനിവാസന്‍; 'ഐഡി' ടീസര്‍ പുറത്ത്

നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'
Dhyan Sreenivasan with a thriller; 'ID' teaser out
ധ്യാന്‍ ശ്രീനിവാസന്‍
Published on
Updated on

സ്സാ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിച്ച്, ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. 'ദി ഫേക്ക്' എന്ന ടാഗ് ലൈനില്‍ വരുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രന്‍സ്, ഷാലു റഹിം എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നു.

കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി, ജയകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായര്‍, സ്മിനു സിജോ, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. ഓര്‍ഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റാ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസല്‍ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ഐജാസ് വി എ, ഷഫീല്‍ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

പ്രൊജക്ട് ഡിസൈനര്‍ നിധിന്‍ പ്രേമന്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഫായിസ് യൂസഫ്, മ്യൂസിക് നിഹാല്‍ സാദിഖ്, ബിജിഎം വില്യം ഫ്രാന്‍സിസ്, എഡിറ്റര്‍ റിയാസ് കെ ബദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജെ വിനയന്‍, അസോസിയേറ്റ് ഡയറക്ടര്‍ ടിജോ തോമസ്, ആര്‍ട്ട് വേലു വാഴയൂര്‍, വരികള്‍ അജീഷ് ദാസന്‍, മേക്കപ്പ് ജയന്‍ പൂങ്കുളം.

കോസ്റ്റ്യൂംസ് രാംദാസ്, വിഎഫ്എക്‌സ് ഷിനു മഡ്ഹൗസ്, എസ്എഫ്എക്‌സ് നിഖില്‍ സെബാസ്റ്റ്യണ്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ മിഥുന്‍ ജോര്‍ജ് റിച്ചി, ടിം തോമസ് ജോണ്‍, സൗണ്ട് മിക്‌സിംഗ് അജിത്ത് എ ജോര്‍ജ്, ട്രെയിലര്‍ കട്ട്‌സ് ഹരീഷ് മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആന്‍ഡ് ഡിസൈന്‍സ് ജിസ്സന്‍ പോള്‍, പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റില്‍സ് റിച്ചാര്‍ഡ് ആന്റണി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com