'കാൻസർ ആണെന്ന് അറിഞ്ഞിരുന്നു, അങ്ങോട്ടൊന്നു വിളിക്കാൻ മടിയായി': സീമ ജി നായർ

നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥൻ എന്നാണ് നടി കുറിച്ചത്
Meghanadhan, seema g nair
മേഘനാഥൻ, സീമ ജി നായർഫെയ്സ്ബുക്ക്
Published on
Updated on

ടൻ മേഘനാഥന്റെ വേർപാടിൽ വേദ​ന പങ്കുവച്ച് നടി സീമ ജി നായർ. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥൻ എന്നാണ് നടി കുറിച്ചത്. സംസാരിക്കുന്നതുപോലും അത്രയ്ക്ക് സോഫ്റ്റായാണ്. കാൻസർ ആണെന്ന് അറിഞ്ഞിരുന്നു. എന്നാൽ അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു എന്നുമാണ് സീമ ജി നായർ പറയുന്നത്.

സീമ ജി നായരുടെ കുറിപ്പ് വായിക്കാം

ആദരാഞ്ജലികൾ... ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത് ..വിശ്വസിക്കാൻ പറ്റുന്നില്ല ..ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്‌ളിനുമായി മേഘൻറെ കാര്യം സംസാരിച്ചിരുന്നു ..മേഘൻറെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും ..അത്രക്കും പാവം ആയിരുന്നു ..നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ ..സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ് ..എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല ..

ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട് ..അവിടെ അടുത്താണ് വീടെന്ന് ..എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി ..കാൻസർ ആണെന്ന് അറിഞിരുന്നു ..അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു ..കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു ..ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി വന്നത് ..ശരിക്കൊന്നു സംസാരിക്കാൻ പറ്റിയില്ല ..ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ .ഈശ്വര എന്താണ് എഴുതേണ്ടത് .എന്താണ് പറയേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com