നടൻ കാളിദാസ് ജയറാമിപ്പോൾ തന്റെ വിവാഹത്തിരക്കുകളിലാണ്. കാളിദാസും തരിണി കലിംഗരായരുമായുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ കാളിദാസിന്റെ വിവാഹ തീയതി കുറിച്ചുള്ള വിവരമൊന്നും പുറത്തുവന്നിരുന്നില്ല. ഡിസംബറിൽ വിവാഹമുണ്ടാകുമെന്ന് ജയറാമും പാർവതിയും പറഞ്ഞിരുന്നു.
ഇപ്പോൾ വിവാഹത്തിന്റെ കൗണ്ട്ഡൗൺ തുടങ്ങിയിരിക്കുകയാണ് കാളിദാസ്. തരിണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച താരം 'ഇനി പത്തുനാൾ കൂടി'യെന്നാണ് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായിയെത്തുന്നത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു മോഡലായ തരിണി കലിംഗരായരുമായുള്ള കാളിദാസിന്റെ വിവാഹ നിശ്ചയം.
നീലഗിരി സ്വദേശിനിയാണ് 24 കാരിയായ തരിണി. 2021 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണറപ്പ് കൂടിയാണ് തരിണി. ഏറെ നാളുകളായി പ്രണയത്തിലാണ് ഇരുവരും. വിവാഹത്തിന് ആദ്യം ക്ഷണിച്ചത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയായിരുന്നു. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിലെത്തിയാണ് ജയറാമും കുടുംബവും ക്ഷണക്കത്ത് കൈമാറിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക