റേസിങ് ട്രാക്കിലും മാസ്; വൈറലായി അജിത്തിന്റെ ചിത്രങ്ങൾ

ഇതിനു പിന്നാലെ ഇപ്പോൾ ആരാധകരിൽ തീ പിടിപ്പിച്ചിരിക്കുന്നത് അജിതിന്റെ റേസിങ് കാറിന്റെ ചിത്രങ്ങളാണ്.
Ajith Kumar
അജിത്എക്സ്
Published on
Updated on

നടൻ അജിത്തിന്റെ റേസിങ് കമ്പം ആരാധകർക്കിടയിൽ പ്രസിദ്ധമാണ്. കാർ റേസിങ് ചാംപ്യൻഷിപ്പുകളിൽ മത്സരിക്കാൻ സ്വന്തമായി റേസിങ് ടീമിനെയും നടൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ ആരാധകരിൽ തീ പിടിപ്പിച്ചിരിക്കുന്നത് അജിതിന്റെ റേസിങ് കാറിന്റെ ചിത്രങ്ങളാണ്. അജിത് കാറിനൊപ്പം നിൽക്കുന്ന ഫോട്ടോയും ട്രാക്കിൽ ഓടിക്കുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ തരം​ഗമായിക്കൊണ്ടിരിക്കുകയാണ്.

സ്‌പെയിനിലെ സർക്യൂട്ട് ഡി ബാഴ്‌സലോണ - കാറ്റലൂനിയയിൽ അജിത് തന്റെ റേസിങ് കാറായ ഫെരാരി 488 ഇവിഒയ്ക്കടുത്ത് നിൽക്കുന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്. വെള്ളയും ചുവപ്പും മഞ്ഞയും നിറത്തിൽ അജിത് കുമാർ റേസിങ് എന്നെഴുതിയ കാറിനടുത്ത് റേസിങ് സ്യൂട്ടിലാണ് നടനെ കാണുന്നത്.

ബെൽജിയൻ റേസർ ഫാബിയൻ ഡുഫിയ ആയിരിക്കും ടീമിന്റെ ഔദ്യോഗിക ഡ്രൈവറെന്നും അജിത് മത്സരങ്ങളിൽ പങ്കെടുക്കുമെന്നും നടന്റെ മാനേജർ സുരേഷ് ചന്ദ്ര അറിയിച്ചിരുന്നു. പോർഷെ 992 ജിടി3 കപ്പിനു വേണ്ടിയുള്ള യൂറോപ്യൻ സീരിസായ 24 എച്ച് സീരീസിലായിരിക്കും ടീം ആദ്യം പങ്കെടുക്കുക.

മുൻപും അജിത് വിവിധ രാജ്യാന്തര ചാംപ്യൻഷിപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. കാർ റേസിങ്ങിനു പുറമേ ദേശീയ മോട്ടർ സൈക്കിൾ റേസിങ് മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. വിടാമുയിർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നിവയാണ് അജിത്തിന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com