നടിയും ഗായികയുമായ അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി. മുല്ലപ്പൂ മാല ഇട്ട് രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് ഭര്‍ത്താവിന്റെ കൈ പിടിച്ച് ഇറങ്ങുന്ന ഫോട്ടോയ്ക്കൊപ്പം സന്തോഷ വാര്‍ത്ത പങ്കുവച്ചത് അഞ്ജു ജോസഫ് തന്നെയാണ്. ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആദിത്യയെന്നാണ് വരന്റെ പേര്. വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷം, 'ഭാവിയിലേക്കുള്ള ഇനിയെന്റെ പ്രതീക്ഷയും സ്വപ്നവും ഇതാണ്' എന്ന ക്യാപ്ഷനൊപ്പമാണ് പോസ്റ്റ്.
ഫോട്ടോയ്ക്ക് താഴെ അഞ്ജുവിനും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ശ്രീനാഥ്, സാധിക കെആര്‍, അശ്വതി ശ്രീകാന്ത്, ധന്യ വര്‍മ തുടങ്ങിവരെല്ലാം മിനിട്ടുകള്‍ക്ക് മുന്‍പ് പങ്കുവച്ച പോസ്റ്റിന് താഴെ ആശംസകളുമായി എത്തി.
സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ കരിയര്‍ ആരംഭിച്ചതാണ് അഞ്ജു ജോസഫ്. പിന്നീട് പല ടിവി ഷോകളിലും ഗായികയായു അവതാരകയായും എത്തി. സിനിമ പിന്നണി ഗാന ലോകത്ത് മാത്രമല്ല, അഭിനേത്രിയായും അഞ്ജു ജോസഫ് പരിചിതയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക