Bala amritha issue
കുക്കു എനോല, ബാലയും എലിസബത്തും, അമൃത സുരേഷ്ഫെയ്സ്ബുക്ക്

'ബാല ലൈംഗിക വൈകൃതമുളളയാള്‍, അമൃതയേയും എലിസബത്തിനേയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി'

എലിസബത്തും അമൃതയും ഒരുമിച്ചിറങ്ങിയാല്‍ ബാല ജയിലില്‍ പോകും
Published on

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. അമൃത സുരേഷിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായ കുക്കു എനോലയാണ് നടനെതിരെ രംഗത്തെത്തിയത്. ബാല മുന്‍ഭാര്യമാരായ ബാലയേയും എലിസബത്തിനേയും ക്രൂരമായി പീഡിപ്പിച്ചു എന്നാണ് ഇവര്‍ വിഡിയോയില്‍ പറയുന്നത്. പ്രകൃതി വിരുദ്ധ പീഡനത്തിനും മാരിറ്റല്‍ റേപ്പിനും ഇരയാക്കി. സുഹൃത്തുക്കളുടെ മുന്നില്‍വച്ച് അനുവാദമില്ലാതെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം നടത്തി. ഇതിന്റെ പേരില്‍ എലിസബത്ത് പലവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നുമാണ് കുക്കു പറയുന്നത്. അമൃതയും എലിസബത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് താനിത് അറിയുന്നത്. ഇതിനുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും കുക്കു പറഞ്ഞു.

കുക്കു എനോലയുടെ വാക്കുകള്‍.

ആരും ബാലയ്‌ക്കെതിരെ സംസാരിക്കില്ല. അത്രയ്ക്ക് ക്രൂരനായ മനുഷ്യനാണ് അയാള്‍. മാധ്യമങ്ങളില്‍ നിങ്ങള്‍ കാണുന്നതുപോലെ മകളെ സ്‌നേഹിക്കുന്ന അച്ഛനോ ഭാര്യയെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഭര്‍ത്താവോ ഒന്നുമല്ല അയാള്‍. അയാളൊരു നടനാണ്. അയാളുടെ കയ്യില്‍ തോക്കൊക്കെ ഉണ്ട്. മുന്‍പൊരിക്കല്‍ അമൃത ചേച്ചിയുടെ വീട്ടില്‍ അയാള്‍ വടിവാളുമായി വന്ന് വെട്ടാന്‍ പോയ സംഭവമൊക്കെയുണ്ട്.

അമൃതും എലിസബത്തും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍കോള്‍ ഞാന്‍ കേട്ടു. അതില്‍ പറയുന്നതു കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല. ഒരു മനുഷ്യന് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോ എന്ന് അമ്പരന്ന് പോയി. അമൃത ചേച്ചി നേരിട്ട പീഡനങ്ങളെക്കുറിച്ചൊക്കെ എനിക്കറിയാം. അമൃത ചേച്ചിയുടെ സ്വപ്‌നങ്ങളെയെല്ലാം തകര്‍ത്തുകൊണ്ടുള്ള ജീവിതമാണ് വിവാഹത്തിന് ശേഷം അനുഭവിക്കേണ്ടിവന്നത്. വിവാഹം കഴിഞ്ഞതിനു പിന്നാലെ ചെയ്തത് ഫോണ്‍ ഇല്ലാതാക്കി വീട്ടുകാരുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയായിരുന്നു. കുടിക്കാന്‍ വേണ്ടി സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവര്‍ക്ക് വെച്ചുവിളമ്പി അവരുടെ എച്ചില്‍ പാത്രം കഴുകുകയായിരുന്നു അവിടത്തെ പ്രധാന ജോലി. ഇതിനെക്കുറിച്ച് ചോദിച്ചാല്‍ പട്ടിയെപ്പോലെ തല്ലും. പ്രകൃതിവിരുദ്ധ പീഡനത്തിനും മാരിറ്റല്‍ റേപ്പിനും ലൈംഗിക പീഡനത്തിനും ഇരയാക്കി. ഇതേ അനുഭവം തന്നെയാണ് എലിസബത്തിനും നേരിടേണ്ടിവന്നത്. അധികം പ്രതികരിക്കാത്ത പാവം പിടിച്ച പെണ്ണുങ്ങളെയാണ് ഇയാള്‍ തന്റെ വലയിലാക്കിയിരുന്നത്. അമൃതയെ വിവാഹം ചെയ്ത് കൊണ്ടുവന്നപ്പോള്‍ തന്നെ ചന്ദനയുടെ കുറ്റങ്ങളാണ് ഇയാള്‍ പറഞ്ഞിരുന്നത്.

ബാല ഒരു പെര്‍വര്‍ട്ടാണ്. എത്ര പെണ്ണുങ്ങളെയാണ് ഇയാള്‍ കല്യാണം കഴിക്കാം എന്നു പറഞ്ഞ് നിര്‍ത്തിയിരിക്കുന്നത്. വള്ളിയാവും എന്ന് കരുതിയാല്‍ കട്ട് ചെയ്യും. ഒരിക്കല്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനൊപ്പം ഇയാള്‍ വീട്ടില്‍ കയറിവന്നു. ഇതൊക്കെ പറ്റുമെങ്കില്‍ നിന്നാല്‍ മതി എന്ന് പറഞ്ഞപ്പോഴാണ് എലിസബത്ത് ഇറങ്ങിപ്പോന്നത്.

എലിസബത്തും അമൃതയും ഒരുമിച്ചിറങ്ങിയാല്‍ ബാല ജയിലില്‍ പോകും. അത്രയും വൃത്തികേടാണ് നിങ്ങള്‍ അവരോട് പെരുമാറിയിട്ടുള്ളത്. ഭാര്യയുടെ കിടപ്പറയിലെ വിഡിയോ പകര്‍ത്തി പുറത്തുവിടുമെന്ന് ഏതെങ്കിലും ഭര്‍ത്താവ് ഭീഷണിപ്പെടുത്തോ? അയാള്‍ അങ്ങനെ ചെയ്തിട്ടുണ്ട്. ഇതെല്ലാം കേട്ടത് അമൃതയും എലിസബത്തും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. ഇതൊക്കെ തുറന്നു പറയുന്നതുകൊണ്ട് എനിക്കോ അമൃതയ്‌ക്കോ എലിസബത്തിനോ അവരുടെ കുടുംബങ്ങള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി ബാല ആയിരിക്കും. അവര്‍ ജീവനും കൊണ്ട് ഓടിയതാണ് ഗുജറാത്തിലേക്കാണ്. ഇതിനെല്ലാമുള്ള തെളിവുകള്‍ എന്റെ പേരിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com