ബോളിവുഡിലെ പുതിയ മാതാപിതാക്കളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. കുഞ്ഞുമായി തിരക്കിലാണ് ദമ്പതികള്‍. അതിനിടെ പുതിയ ചിത്രം സിങ്കം എഗെയ്‌നിന്റെ ട്രെയിലര്‍ ലോഞ്ചിന് രണ്‍വീര്‍ എത്തി. എന്നാല്‍ ദീപിക ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ദീപിക പരിപാടിയില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് രണ്‍വീര്‍ പറഞ്ഞ വാക്കുകളാണ്.
ദീപിക കുഞ്ഞുമായി തിരക്കിലാണ് അതുകൊണ്ടാണ് അവള്‍ക്ക് വരാന്‍ സാധിക്കാതിരുന്നത്. എന്റെ ഡ്യൂട്ടി രാത്രിയിലാണ്. അതാണ് ഞാന്‍ വന്നത്.- എന്നാണ് താരം പറഞ്ഞത്. കൂടാതെ തന്റെ കുഞ്ഞിന്റെ അരങ്ങേറ്റമാണ് സിങ്കം എഗെയ്ന്‍ എന്നും രണ്‍വീര്‍ പറഞ്ഞു. സിനിമയുടെ ഷൂട്ടിങ്ങിനിടെ ദീപിക ഗര്‍ഭിണിയായിരുന്നു എന്നാണ് താരം പറഞ്ഞത്.
രോഹിത് ഷെട്ടി കോപ് യൂണിവേഴ്സിൽ നിന്നും എത്തുന്ന മൾടിസ്റ്റാർ ചിത്രമാണ് ‘സിങ്കം എഗെയ്ൻ’. വൻ താര നിരയിലാണ് ചിത്രം ഒരുക്കുന്നത്. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, രൺവീർ സിങ്, ടൈഗർ ഷറോഫ്, കരീന കപൂർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് സിങ്കം എഗെയ്ൻ ട്രെയിൽ. 350 കോടിയാണ് ‘സിങ്കം എഗെയ്ൻ’ സിനിമയുടെ ബജറ്റ്. ചിത്രം നവംബർ ഒന്നിന് തിയറ്ററുകളിലെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക